കെ സുധാകരനെ രക്ഷിക്കാനുള്ള ശ്രമം പൊളിഞ്ഞു

ഈ കേസ് വിജിലന്‍സ് എഴുതി തള്ളിയതാണെന്നും കേസില്‍ സിബിഐ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ സിബിഐ അന്വേഷണം നടക്കുന്നുണ്‌ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കോടതി പോലീസിനോട് ഉത്തരവിട്ടു.
കെ.കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് ബാറുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് അനുകൂല വിധി പ്രഖ്യാപിക്കാന്‍ സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങിയത് താന്‍ നേരിട്ട് കണ്ടുവെന്ന സുധാകരന്റെ വിവാദ പ്രസംഗത്തില്‍ തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസെടുത്തിരുന്നത്.
സുധാകരനെ രക്ഷിയ്ക്കുന്നതിനായാണ് കേസ് എഴുതിത്തള്ളിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് ഇപ്പോഴത്തെ കോടതി നടപടി.












Click it and Unblock the Notifications