ടിപി വധം: ഫോണ്‍ ചോര്‍ത്തിയത് സ്വിച്ചിങ് സെന്ററില്‍

സിപിഎം മുഖപത്രത്തില്‍ ഇതെ കുറിച്ച് വാര്‍ത്ത വന്നതിന് പിന്നാലെ സിപിഎം എംഎല്‍എമാരുടെ ഫോണ്‍ വിവരങ്ങള്‍ പൊലീസ് ചോര്‍ത്തുന്നുവെന്നാരോപിച്ച് എളമരം കരീം രംഗത്തു വന്നിരുന്നു. ഇത് പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയ സംഭവത്തിന് മറയിടാനാണെന്നും രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നു.
എസ്പി റാങ്കിലോ അതിന് മുകളിലോ ഉള്ള ഉദ്യോഗസ്ഥര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ മാത്രം ലഭിക്കുന്ന വിവരങ്ങളാണ് ചോര്‍ത്തി നല്‍കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ അന്വേഷണ സംഘം ഇക്കാര്യം വളരെ ഗൗരവത്തോടെയാണ് കാണുന്നത്.
മൊബൈലിലേയ്ക്ക് വന്നതും പോയതുമായ കോളുകളുടെ നമ്പറുകള്‍, എസ്എംഎസ് ചെയ്തതിന്റേയും സ്വീകരിച്ചതിന്റേയും വിവരങ്ങള്‍, ടവര്‍ ലൊക്കേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ മൊബൈല്‍ സ്വിച്ചിങ് സെന്ററുകളില്‍ നിന്ന് ലഭിക്കും. ബിഎസ്എന്‍എല്ലിന് കോഴിക്കോട്ടും കണ്ണൂരുമുള്‍പ്പെടെ എല്ലാ എസ്എസ്എ കേന്ദ്രങ്ങളിലും മൊബൈല്‍ സ്വിച്ചിങ് സെന്ററുകളുണ്ട്.
ഒരു സ്വിച്ചിങ് സെന്ററില്‍ നിന്ന് മറ്റൊരു സ്വിച്ചിങ് സെന്ററിലൂടെ പോയ കോളിന്റെ വിവരവും ശേഖരിക്കാനാവും. ബായ്ക്ക് എന്‍ഡ് സൗകര്യം ലഭ്യമാക്കിയിട്ടുള്ള കസ്റ്റമര്‍ സര്‍വീസ് സെന്ററുകളിലെ കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവുകള്‍ക്കും ഈ വിവരങ്ങള്‍ ലഭിക്കും. മാബൈല്‍ ഉപയോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിനായാണ് കസ്റ്റമര്‍ സര്‍വീസ് സെന്ററുകളില്‍ ഈ സൗകര്യം ഏര്‍്‌പ്പെടുത്തിയിട്ടുള്ളത്. ഇത് ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കും.












Click it and Unblock the Notifications