Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോര്‍ജിനെപോലെ തരംതാഴാനില്ല: ജയരാജന്‍

EP Jayarajan
കണ്ണൂര്‍: പിസി ജോര്‍ജിനെ പോലെ തരംതാഴാനില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്‍. സ്ഥലകാല വിഭ്രാന്തി ബാധിച്ചവനെ പോലെയാണ് പിസി ജോര്‍ജ് ഓരോന്നു പറയുന്നത്. സിപിഎം പിളരുമെന്ന് പറയാന്‍ ബോധമുള്ള ആര്‍ക്കും കഴിയില്ല. യാതൊരു നിലപാടുമില്ലാത്തയാളാണ് പിസി ജോര്‍ജെന്ന് കേരത്തിലെ ജനങ്ങള്‍ക്ക് നന്നായറിയാമെന്നും ജയരാജന്‍ പറഞ്ഞു.

തന്നേയും മറ്റ് മൂന്ന് എംഎല്‍എമാരേയും ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പിസി ജോര്‍ജ് സമീപിച്ചുവെന്നായിരുന്നു സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്‍ വെളിപ്പെടുത്തിയത്.

എല്‍ഡിഎഫിലെ നാല് എംഎല്‍എമാര്‍ യുഡിഎഫിലേയ്ക്ക് വരാന്‍ തയ്യാറായിരുന്നുവെന്ന പിസി ജോര്‍ജിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ജയരാജന്‍ പുതിയ ആരോപണവുമായി രംഗത്തെത്തിയത്. പിസി ജോര്‍ജിനേയും മറ്റൊരു എംഎല്‍എയും മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു.

പിറവം ഉപതിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ് പിസി ജോര്‍ജ് എല്‍ഡിഎഫിലേയ്ക്ക് വരാന്‍ താത്പര്യം പ്രകടിപ്പിച്ചത്. പിജെ ജോസഫിനെ എല്‍ഡിഎഫില്‍ എടുക്കരുതെന്നും പറഞ്ഞു. തുടര്‍ന്ന് ഇക്കാര്യം പാര്‍ട്ടി അനൗപചാരികമായി ചര്‍ച്ച ചെയ്തു. ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തന്നെ പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കേണ്ട എന്നു തീരുമാനമായി. അതുകൊണ്ടു തന്നെ പിന്നീട് ഇതെ കുറിച്ച് യാതൊരു ചര്‍ച്ചയും പാര്‍ട്ടിയ്ക്കകത്ത് നടന്നില്ലെന്നും ജയരാജന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+