കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസി പ്രതിമാസം 60 കോടി നഷ്ടത്തിലെന്ന്

  • By Nisha Bose
Google Oneindia Malayalam News

KSRTC
മട്ടാഞ്ചേരി: കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പ്രതിമാസം 60 കോടി രൂപ നഷ്ടത്തിലാണെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ്. ശമ്പളയിനത്തില്‍ 40 കോടിയും പെന്‍ഷന്‍ 30 കോടിയും നല്‍കുന്ന കോര്‍പ്പറേഷന്‍ ഇതിന് പുറമേ ഇന്ധനം വാങ്ങാനായി പ്രതിമാസം ഒരു കോടി 87 ലക്ഷം രൂപയും ചെലവിടുന്നു.

പ്രതികൂലമായ സാഹചര്യത്തിലും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാന്‍ കോര്‍പ്പറേഷന്‍ പ്രതിജ്ഞാബന്ധമാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വൈദ്യുതി ഗതാഗതപ്രശ്‌നങ്ങളെക്കുറിച്ച് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആര്യാടന്‍ മുഹമ്മദ്.

കേരളത്തില്‍ ഓടുന്ന ബസുകളില്‍ 714 ബസുകള്‍ കട്ടപ്പുറത്താണ്. ബസുകള്‍ വാങ്ങാന്‍ പണമില്ലെങ്കിലും അത്യാവശ്യം വേണ്ട ബസുകള്‍ വാങ്ങാന്‍ നടപടി സ്വീകരിച്ചു കഴിഞ്ഞു. കൂടുതല്‍ ദീര്‍ഘദൂര ബസുകള്‍ വേണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ അനുഭാവ സമീപനമാണ് പുലര്‍ത്തുന്നത്. കോര്‍പ്പറേഷനെ സംബന്ധിച്ചിടത്തോളം ദീര്‍ഘദൂര ബസുകള്‍ തന്നെയാണ് ലാഭമെന്നും മന്ത്രി പറഞ്ഞു. പശ്ചിമകൊച്ചിയില്‍നിന്നും തെക്കോട്ടും വടക്കോട്ടും ഒന്നോ രണേടാ ദീര്‍ഘദൂരബസുകളും കൂടുതല്‍ തിരുകൊച്ചി ബസുകളും അനുവദിക്കാന്‍ തീരുമാനമായതായും മന്ത്രി അറിയിച്ചു.

English summary
KSRTC is running at a whopping loss of Rs 55 crore per month, Transport and Power Minister Aryadan Mohammed told.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X