കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയരാജന്‍ പറഞ്ഞതില്‍ കാര്യമുണ്ട്‌:കോടിയേരി

  • By Shabnam Aarif
Google Oneindia Malayalam News

Kodiyeri
കാസര്‍കോഡ്‌: പിസി ജോര്‍ജിനെ കുറിച്ച്‌ സിപിഎം കേന്ദ്ര കമ്മറ്റിയംഗം ഇപി ജയരാജന്‍ നടത്തിയ വെളിപ്പെടുത്തല്‍ അവിശ്വസിക്കേണ്ടതില്ല എന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍. താനടക്കം നാല്‌ യുഡിഎഫ്‌ എംഎല്‍എമാരെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട്‌ പിസി ജോര്‍ജ്‌ സിപിഎം നേതൃത്വത്തെ സമീപിച്ചു എന്നാണ്‌ ഇപി ജയരാജന്റെ വെളിപ്പെടുത്തല്‍.

പിറവം നിയോജക മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്‌ തൊട്ടു മുമ്പാണ്‌ പിസി ജോര്‍ജ്‌ ഇടുതു മുന്നണിയിലേക്ക്‌ വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചു എന്നു വെള്ളിയാഴ്‌ചയാണ്‌ ഇപി ജയരാജന്‍ പറഞ്ഞത്‌.

പിസി ജോര്‍ജിനെയും മറ്റൊരു എംഎല്‍എയും മന്ത്രിമാരാക്കണം എന്നും ആവശ്യപ്പെട്ടുവത്രെ. പിജെ ജോസഫിന്‌ തിരിച്ച്‌ ഇടതു മുന്നണിയിലേക്ക്‌ എടുക്കരുത്‌ എന്ന ഉപാധിയും പിസി ജോര്‍ജ്‌ വെച്ചുവത്രെ.

എന്നാല്‍ പിസി ജോര്‍ജിനെ മുന്നണിയിലേക്ക്‌ എടുക്കുന്നതിനെ കുറിച്ച്‌ പാര്‍ട്ടി തലത്തില്‍ അനൗദ്യോഗിക ചര്‍ച്ച നടത്തിയപ്പോള്‍ തന്നെ പിസി ജോര്‍ജിനെ മുന്നണിക്ക്‌ വേണ്ട എന്ന തീരുമാനമാണ്‌ വന്നത്‌. അതിനാല്‍ മുന്നണി തലത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തതു പോലും ഇല്ല എന്നും ഇപി ജയരാജന്‍ അറിയിച്ചു.

English summary
The dislosure made by EP Jayarajan about PC George is not something to be unbelieved, says Kodiyeri Balakrishnan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X