Get Updates
Get notified of breaking news, exclusive insights, and must-see stories!

അവതാരകന് നേരെ ജോര്‍ജിന്റെ അസഭ്യവര്‍ഷം

PC George
കൊച്ചി: ചാനല്‍ അവതാരകന് നേരെ ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ അസഭ്യവര്‍ഷം. ഇന്ത്യാവിഷന്‍ ചാനലിലെ വാര്‍ത്താ അവതാരകനെയാണ് ചീഫ് വിപ്പ് അസഭ്യം പറഞ്ഞത്. എല്‍ഡിഎഫില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ച് പിസി ജോര്‍ജ് തന്നെ സമീപിച്ചുവെന്ന് ഇപി ജയരാജന്‍ വെളിപ്പെടുത്തിയതിനെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം.

'' നിങ്ങളെ പോലുള്ള മാധ്യമപ്രവര്‍ത്തകര്‍ തന്തയ്ക്ക് പിറക്കാത്തത് എന്നോട് പറയരുത്. ഇപി ജയരാജന്‍ പറയുന്നത് മുഴുവന്‍ ശരിയാണെന്ന്. നിങ്ങളത് വിശ്വസിച്ച് ഇവിടെ വര്‍ത്തമാനം പറയുകയാണോ മിസ്റ്റര്‍. നിങ്ങള് മാധ്യമ പ്രവര്‍ത്തകരല്ലേ. ഞാന്‍ സിപിഐഎമ്മില്‍ ചേരാന്‍ മൂന്ന് എംഎല്‍എമാരുമായിട്ട് ചെന്നു. നിങ്ങളല്ലാതെ ലോകത്ത് ബോധമുള്ള ആരെങ്കിലും അത് വിശ്വസിക്കുമോ. ഇപി ജയരാജനെ പോലുള്ള ഒരു വിവരദോഷി ഇങ്ങനെ മണ്ടത്തരം പറഞ്ഞാല്‍ അത് മുഴുവന്‍ ശരിയാണെന്ന് പറയാന്‍ നിങ്ങള്‍ക്കെന്താ അവകാശം'' ഇങ്ങനെ നീണ്ടു പോകുന്നു ജോര്‍ജിന്റെ വാക്കുകള്‍.

ഇപി ജയരാജനെ പോലുള്ള പൊട്ടന്‍മാര്‍ക്ക് മാത്രമേ ഇത് പറയാനാകൂ. എല്‍ഡിഎഫിലേയ്ക്ക് തന്റെ പട്ടി പോകുമെന്നും ജോര്‍ജ് ചാനലിനോട് പറഞ്ഞു. പിറവം ഉപതിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ്് പിസി ജോര്‍ജ് എല്‍ഡിഎഫിലേയ്ക്ക് വരാന്‍ താത്പര്യം പ്രകടിപ്പിച്ചുവെന്നായിരുന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്‍ വെളിപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+