സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 5 പ്രവൃത്തി ദിവസങ്ങള്‍
തിരുവനന്തപുരം: ചെലവു ചുരുക്കലിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തി ദിവസം ആഴ്ചയില്‍ അഞ്ചാക്കി നിജപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. പ്രവര്‍ത്തി ദിനങ്ങളുടെ എണ്ണത്തില്‍ കുറവ് വരുന്നതോടെ സര്‍ക്കാരിന്റെ ചെലവില്‍ വന്‍ കുറവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ചെലവ് ചുരുക്കലിന്റെ ഭാഗമായി പുതിയ ലാപ്പ്‌ടോപ്പ്, വാഹനങ്ങള്‍ എന്നിവ വാങ്ങില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. മുന്തിയ ഹോട്ടലുകളില്‍ യോഗം ചേരുന്നതും നിര്‍ത്തലാക്കും. ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതും പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ ഭാഗമായി പുതിയ തസ്തികകള്‍ അനുവദിക്കില്ല. സ്ഥാപനങ്ങളില്‍ അനാവശ്യമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തും. സെമിനാറുകള്‍ക്കായുള്ള ചെലവുകള്‍ സ്വയം വഹിക്കേണ്ടി വരും.
ജീവനക്കാരുടെ ആനുകൂല്യം വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇതു സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ച് കഴിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇടത് സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്












Click it and Unblock the Notifications