ഉപരാഷ്ട്രപതിയായി അന്‍സാരിക്ക് രണ്ടാമൂഴം

ഇതോടെ ഡോ. എസ് രാധാകൃഷ്ണനു ശേഷം ഇന്ത്യയുടെ രണ്ടുതവണ ഉപരാഷ്ട്രപതിയാവുക എന്ന ബഹുമതി ഹമീദ് അന്‍സാരിക്ക് സ്വന്തമാകും. എന്നാല്‍ അന്‍സാരിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലപാട് പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.
യുപിഎ യോഗത്തില്‍ തൃണമൂലിന്റെ പ്രതിനിധിയായി പങ്കെടുത്ത റെയില്‍വെ മന്ത്രി മുകുള്‍ റോയ് ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് ഗോപാല്‍കൃഷ്ണ ഗാന്ധി, എഴുത്തുകാരി കൃഷ്ണ ബോസ് എന്നിവരുടെ പേരുകള്‍ നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ സ്ഥാനാര്‍ത്ഥിയായി സോണിയ ഗാന്ധി ഹമീദ് അന്‍സാരിയുടെ പേര് നിര്‍ദ്ദേശിച്ചപ്പോള്‍ മുകുള്‍ റോയിയും കയ്യടിച്ചത് ശ്രദ്ദേയമായി. അതേസമയം അന്‍സാരിയെ പിന്തുണയ്ക്കുന്ന കാര്യം സംബന്ധിച്ച് നേതൃത്വവുമായി കൂടിയാലോചിച്ച് തീരുമാനിക്കും എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
ഭരണമുന്നണിയുടെയും, മറ്റു പ്രമുഖ പാര്‍ട്ടികളുടെയും പിന്തുണയുള്ളതിനാല്‍ അന്‍സാരി വീണ്ടും ഉപരാഷ്ട്രപതിയാവും എന്ന കാര്യത്തില്‍ സംശയമില്ല. തിരഞ്ഞെടുപ്പില്‍ ആരോടായിരിക്കും അദ്ദേഹത്തിന് മത്സരിക്കേണ്ടി വരിക എന്നു പറയാറായിട്ടില്ല. ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
ആഗസ്ത് ഏഴിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. ഈ മാസം 20 വരെ പത്രി ക സമര്‍പ്പിക്കാം. രാഷ്ട്രപതി സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് പ്രണബ് മുഖര്‍ജിക്കൊപ്പം അസവാന നിമിഷം വരെ പരിഗണിക്കപ്പെട്ട പേരായിരുന്നു ഹമീദ് അന്‍സാരിയുടേത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications