കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപരാഷ്ട്രപതിയായി അന്‍സാരിക്ക്‌ രണ്ടാമൂഴം

  • By Shabnam Aarif
Google Oneindia Malayalam News

Hamid Ansari
ദില്ലി: ഇന്ത്യയുടെ ഉപരാഷ്ട്രപതിയാവാന്‍ ഹമീദ്‌ അന്‍സാരിക്ക്‌ രണ്ടാം ഊഴം ലഭ്യക്കാനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞു. യുപിഎയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ശനിയാഴ്‌ച യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയാണ്‌ ഹമീദ്‌ അന്‍സാരിയെ പ്രഖ്യാപിച്ചത്‌.

ഇതോടെ ഡോ. എസ്‌ രാധാകൃഷ്‌ണനു ശേഷം ഇന്ത്യയുടെ രണ്ടുതവണ ഉപരാഷ്ട്രപതിയാവുക എന്ന ബഹുമതി ഹമീദ്‌ അന്‍സാരിക്ക്‌ സ്വന്തമാകും. എന്നാല്‍ അന്‍സാരിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലപാട്‌ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

യുപിഎ യോഗത്തില്‍ തൃണമൂലിന്റെ പ്രതിനിധിയായി പങ്കെടുത്ത റെയില്‍വെ മന്ത്രി മുകുള്‍ റോയ്‌ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക്‌ ഗോപാല്‍കൃഷ്‌ണ ഗാന്ധി, എഴുത്തുകാരി കൃഷ്‌ണ ബോസ്‌ എന്നിവരുടെ പേരുകള്‍ നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ സ്ഥാനാര്‍ത്ഥിയായി സോണിയ ഗാന്ധി ഹമീദ്‌ അന്‍സാരിയുടെ പേര്‌ നിര്‍ദ്ദേശിച്ചപ്പോള്‍ മുകുള്‌ റോയിയും കയ്യടിച്ചത്‌ ശ്രദ്ദേയമായി. അതേസമയം അന്‍സാരിയെ പിന്തുണയ്‌ക്കുന്ന കാര്യം സംബന്ധിച്ച്‌ നേതൃത്വവുമായി കൂടിയാലോചിച്ച്‌ തീരുമാനിക്കും എന്നാണ്‌ അദ്ദേഹം അറിയിച്ചിരിക്കുന്നത്‌.

ഭരണമുന്നണിയുടെയും, മറ്റു പ്രമുഖ പാര്‍ട്ടികളുടെയും പിന്തുണയുള്ളതിനാല്‍ അന്‍സാരി വീണ്ടും ഉപരാഷ്ട്രപതിയാവും എന്ന കാര്യത്തില്‍ സംശയമില്ല. തിരഞ്ഞെടുപ്പില്‍ ആരോടായിരിക്കും അദ്ദേഹത്തിന്‌ മത്സരിക്കേണ്ടി വരിക എന്നു പറയാറായിട്ടില്ല. ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

ആഗസ്‌ത്‌ ഏഴിനാണ്‌ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്‌. ഈ മാസം 20 വരെ പത്രി ക സമര്‍പ്പിക്കാം. രാഷ്ട്രപതി സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക്‌ പ്രണബ്‌ മുഖര്‍ജിക്കൊപ്പം അസവാന നിമിഷം വരെ പരിഗണിക്കപ്പെട്ട പേരായിരുന്നു ഹമീദ്‌ അന്‍സാരിയുടേത്‌.

English summary
Vice-President Hamid Ansari looks set to get a second term in his current job after United Progressive Alliance (UPA) chairperson Sonia Gandhi formally announced on Saturday that he would be the alliance's candidate for VP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X