മുസ്ലീം ലീഗിനെതിരെ മഹിളാ കോണ്‍ഗ്രസിന്റെ പ്രമേയം

സ്‌ത്രീകളെ പച്ച ബ്ലൗസ് ഇടുവിക്കുന്നതും, 33 സ്‌കൂളുകള്‍ക്കുള്ള എയ്‌ഡഡ് പദവി പ്രശ്‌നവും യാദൃശ്ചികമായി സംഭവിച്ചതല്ല എന്ന് രാഷ്ട്രീയ പ്രമേയത്തില്‍ മഹിള കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. മത, സാമുദായിക ശക്തികള്‍ യുഡിഎഫ് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നു എന്നും നായര്‍ - ഈഴവ ഐക്യം പാമ്പ് കീരിയെ വേളി കഴിച്ചതുപോലെയാണ് എന്നും പ്രമേയത്തില്‍ പറയുന്നു.
ലീഗ് മന്ത്രിമാരുടെ വര്‍ഗ്ഗീയത പ്രകടമാണ് എന്ന് മഹിള കോണ്‍ഗ്രസിന്റെ നേതൃ ക്യാമ്പില്‍ അവതരിപ്പിക്കാനിരിക്കുന്ന പ്രമേയത്തില്‍ പറയുന്നുണ്ട്. മത-രാഷ്ട്രീയ ശക്തികള്‍ക്ക് വഴങ്ങരുത് എന്ന് കെപിസിസിയോട് മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.












Click it and Unblock the Notifications