കാണാതായ ടെക്കിയുടെ മൃതദേഹം കണ്ടെത്തി

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആണ് സാഡ്‌വിക്കിന്റെ മൃതദേഹം കണ്ടെടുത്തത്. ആന ആക്രമിച്ചതാണ് മരണ കാരണം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. യുവാവിന്റെ വലതു കാല്‍ ആന ചവിട്ടി പൊട്ടിയ അവസ്ഥയില്‍ ആണ് കാണപ്പെട്ടത്. അതു പോലെ സമീപത്തുള്ള രക്തത്തില്‍ ആനയുെട കാലടിയും കണ്ടതായാണ് റിപ്പോര്‍ട്ട്.
കണ്ടെടുത്ത ഉടനെ പൊലീസ് മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. സാഡ്‌വിക്കിനെ കാണാതായതിനെ തുടര്‍ന്ന് തിരയാന്‍ ഹെലികോപ്‌റ്ററിന്റെ സേവനം ഉപയോഗപ്പെടുത്താനുള്ള തീരുമാനം വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്‌ച സുഹൃത്തുക്കള്‍ക്കൊപ്പം ബനാര്‍ഗട്ട നാഷണല്‍ പാര്‍ക്കില്‍ ട്രെക്കിങ്ങിന് പോയതായിരുന്നു സാഡ്‌വിക്ക്. തിരിച്ചു വരുന്ന വഴി, തനിക്ക് പ്രകൃതിയുടെ വിളിക്ക് ഉതത്രം നല്‍കണം എന്നും പെട്ടെന്നു തിരിച്ചു വരാം എന്നും പറഞ്ഞ് പോയ ഇയാള്‍ തിരിച്ചു വരാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.












Click it and Unblock the Notifications