Get Updates
Get notified of breaking news, exclusive insights, and must-see stories!

മനുഷ്യരില്‍ മരുന്ന് പരീക്ഷണ് വേണ്ട: സുപ്രീം കോടതി

Supreme Court
ദില്ലി: മനുഷ്യനില്‍ മരുന്നു പരീക്ഷണം വേണ്ടെന്നു സുപ്രീംകോടതി. ഇത്തരം പരീക്ഷണങ്ങള്‍ പ്രാകൃതമാണെന്നും മനുഷ്യരെ ഗിനിപ്പന്നികളെപ്പോലെ കാണരുതെന്നും കോടതി വ്യക്തമാക്കി. മരുന്നു പരീക്ഷണത്തിലൂടെ കഴിഞ്ഞ വര്‍ഷം 2,000 പേര്‍ മരിച്ചതായും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ആറാഴ്ചക്കകം കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണമെന്നും കോടതി. രണ്ട് മാസത്തിനകം ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും മെഡിക്കല്‍ കൗണ്‍സിലും മറുപടി നല്‍കണം.

മനുഷ്യരില്‍ മരുന്നു പരീക്ഷണം നടത്തുന്നതില്‍ കൃത്യമായ നിയമവശങ്ങള്‍ കൊണ്ടുവരണമെന്ന സന്നദ്ധ സംഘടനയുടെ പൊതുതാത്പര്യ ഹര്‍ജിയിലാണു കോടതി ഉത്തരവ്. ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്കു വേണ്ടി രാജ്യത്ത് ഇത്തരത്തില്‍ മരുന്നു പരീക്ഷണം നടത്തുന്നുണ്ടെന്നും ഇതു തടയണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

തുടര്‍ന്നു ഹര്‍ജി പരിഗണിച്ച കോടതി മരുന്നു പരീക്ഷണം അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നു നിര്‍ദേശിച്ചു. മനുഷ്യരെ മൃഗങ്ങളെപ്പോലെ കാണരുത്. അതിനാല്‍ മനുഷ്യനിലെ പരീക്ഷണം പൂര്‍ണമായും ഉപേക്ഷിക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ആര്‍.എം.ലോധ അധ്യക്ഷനായ ബഞ്ചാണ് ഈ പ്രതികരണം നടത്തിയത്.

അര്‍ബുദ രോഗത്തെക്കുറിച്ചുള്ള പരീക്ഷണങ്ങള്‍ക്കായാണ് മനുഷ്യരെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. ഇത് സംബന്ധിച്ച് വന്ന ഒരു പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.. മധ്യപ്രദേശ് സര്‍ക്കാരിനും കോടതി നോട്ടീസയച്ചിട്ടുണ്ട്. മധ്യപ്രദേശിലെ ചില പ്രമുഖ മെഡിക്കല്‍ ക്ലിനിക്കുകളില്‍ ഇത്തരം പരീക്ഷണങ്ങള്‍ വ്യാപകമാണെന്ന് റിപ്പോര്‍ട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+