Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ഥി സംഘര്‍ഷം; 3പേര്‍ക്ക് വെട്ടേറ്റു

Alappuzha
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിലുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. വെട്ടേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്. ആദ്യ വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് സ്വീകരണപരിപാടി ഒരുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്.

ഒരു സംഘടനയുടെ പോസ്റ്ററിനു മുകളില്‍ മറ്റൊരു സംഘടനയുടെ പോസ്റ്റര്‍ പതിച്ചതാണ് കാരണം. വെട്ടേറ്റ രണ്ടുപേരും എബിവിപി പ്രവര്‍ത്തകരാണ്. വെട്ടേറ്റവരില്‍ ഒരാള്‍ കോളജിലെ വിദ്യാര്‍ഥിയാണ്. മറ്റു രണ്ടു പേരും പുറത്തുനിന്നുള്ള എബിവിപി പ്രവര്‍ത്തകനാണ്. ഇതിലൊരാള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എബിവിപി-കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് പരസ്പരം ഏറ്റുമുട്ടിയത്. സംഘര്‍ഷം നടക്കുമ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരും എസ്എഫ്‌ഐ പ്രവര്‍ത്തകരും സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+