നായര്‍-ഈഴവ ഐക്യം ഒരു മാസത്തിനകം

ഇതു സംബന്ധിച്ച് എന്‍എസ്എസ് ബോര്‍ഡിന്റെ തീരുമാനം തന്നെ അറിയിച്ച് കഴിഞ്ഞു. സുകുമാരന്‍ നായരുമായി ടെലിഫോണില്‍ സംസാരിക്കുകയും ചെയ്തു. ആരു മുടക്കാന്‍ ശ്രമിച്ചാലും നായര്‍-ഈഴവ ഐക്യം യാഥാര്‍ത്ഥ്യമാവും.
രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനല്ല ഐക്യത്തിനാണ് ഇപ്പോള്‍ പ്രാധ്യാന്യം നല്‍കുന്നത്. ഡയറക്ടര്‍ ബോര്‍ഡ്, പൊതുയോഗം എന്നിവയുടെ അംഗീകാരത്തോട് കൂടി മാത്രമേ രാഷ്ര്ടീയ പാര്‍ട്ടി രൂപീകരിക്കാന്‍ കഴിയൂ.
അവശത അനുഭവിക്കുന്ന മുഴുവന്‍ ഹിന്ദുക്കളുടെയും ഒരു വേദി രൂപീകരിക്കാനുള്ള ശ്രമമാണ് എസ്എന്‍ഡിപി ഇപ്പോള്‍ നടത്തുന്നത്. രാഷ്ര്ടീയ പാര്‍ട്ടി രൂപീകരിച്ച ശേഷം യോഗം ഐക്യത്തിനായി അവരെ സമീപിക്കുന്നത് ശരിയല്ല. മതേതര ജനാധിപത്യ സ്വഭാവമുളള ഒരു രാഷ്ര്ടീയ പാര്‍ട്ടിക്കാണ് രൂപം നല്‍കേണ്ടത്. അത് എല്ലാ വിഭാഗക്കാരുമായി നടത്തുന്ന ചര്‍ച്ചയിലൂടെ ഉരുത്തിരിയേണ്ടതാണ്.
ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും എതിരായുളളതല്ല ഈ വിശാല ഐക്യമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.












Click it and Unblock the Notifications