ചികിത്സ കിട്ടാതെ മരണം; ഗുരുതര വീഴ്ചയെന്ന് മന്ത്രി
തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ ആരോഗ്യ മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പു ഡയറക്റ്ററോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ നാലു ഡോക്റ്റര്‍മാര്‍ ഒരേ സമയം ഹാജരാകാതിരുന്നതു ഗുരുതര വീഴ്ചയാണ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.പ്രതിപക്ഷ എം.എല്‍.എ. കെ.വി.വിജയദാസാണ് സഭയില്‍ ഇക്കാര്യം ഉന്നയിച്ച് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.
അട്ടപ്പാടിയില്‍ ഉമ്മത്താന്‍പടി ഊരു സ്വദേശിയും അംഗന്‍വാടി ഹെല്‍പ്പറുമായ രങ്കി (50) ആണു ചികിത്സ കിട്ടാതെ ഞായറാഴ്ച മരിച്ചത്. നെഞ്ചു വേദനയെത്തുടര്‍ന്നു പുതൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രങ്കിയെ എത്തിച്ചിരുന്നു. എന്നാല്‍ ഡോക്റ്ററില്ലെന്നു പറഞ്ഞ് ആശുപത്രി അധികൃതര്‍ മടക്കിയയച്ചു. തുടര്‍ന്നു കോട്ടത്തറ െ്രെടബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്കു പോകുന്നതിനിടെയാണു മരണം സംഭവിച്ചത്.
ആദിവാസികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് സ്ഥാപിച്ചതാണ് ഈ രണ്ട് ആസ്പത്രികളും. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.












Click it and Unblock the Notifications