കാമുകി മരിച്ചെന്ന് ഫോണ്‍; പൊലീസുകാരന്‍ ജീവനൊടുക്കി

കാമുകിയുടെ മരണം എന്ന രീതിയിലാണ് ഇതേക്കുറിച്ച് കൂടെയുണ്ടായിരുന്നവര്‍ മനസിലാക്കിയത്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചെങ്കിലും മറുപടി നല്‍കിയിരുന്നില്ല. പിന്നീട് ഒരു സുഹൃത്തിനെയും കൂട്ടി ബൈജുവിനെ വീട്ടിലേക്കയച്ചു.
വീട്ടിലെത്തിയ ശേഷം രാത്രിയില്‍ എപ്പോഴോ ആണ് തൊട്ടടുത്തുള്ള റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ചതെന്ന് കരുതുന്നു. തിങ്കളാഴ്ച രാവിലെയാണ് ബൈജു ജീവനൊടുക്കിയ വിവരം നാട്ടുകാര്‍ പൊലീസിനെ അറിയിക്കുന്നു. കാമുകി മരിച്ചതായി പറഞ്ഞുകരഞ്ഞു നിലവിളിച്ചതല്ലാതെ ആരാണ് മരിച്ചതെന്നടക്കമുള്ള മറ്റുവിവരങ്ങളൊന്നും പൊലീസിനോ ബന്ധുക്കള്‍ക്കോ ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ മരണം സംബന്ധിച്ച ദുരൂഹതകള്‍ നിലനില്ക്കുകയാണ്.












Click it and Unblock the Notifications