മഴ പെയ്തില്ലെങ്കില്‍ പവര്‍കട്ട്

സാധാരണക്കാരെ ബാധിക്കുന്ന ലോഡ്‌ഷെഡ്ഡിങ് ഇനി വേണ്ടെന്നും വൈദ്യുതി ബോര്‍ഡിന് അഭിപ്രായമുണ്ട്. ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്തിയാലും വെറും ഒന്നരക്കോടി യൂണിറ്റ് മാത്രമേ ലാഭിക്കാനാവൂ. ഇതിന്റെ പേരില്‍ വന്‍തോതില്‍ പ്രതിഷേധം ഉയരുകയും ചെയ്യും. എന്നാല്‍ ഒരു വിഭാഗത്തിന് മാത്രമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ചേക്കില്ല. ഏതെങ്കിലും തരത്തിലുള്ള വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരികയാണെങ്കില്‍ സാധാരണക്കാരേയും അത് ഒരളവ് വരെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം വൈദ്യുതോത്പാദന അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 16 ശതമാനം മാത്രം ജലം മാത്രമാണ് ഉള്ളത്. സംസ്ഥാനത്തെ വൈദ്യുതിമേഖല രൂക്ഷമായ പ്രതിസന്ധി നേരിടുകയാണെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് മുന്‍പ് അറിയിച്ചിരുന്നു. പുറത്ത് നിന്ന് വൈദ്യുതി വാങ്ങിച്ചതിന്റെ ഫലമായി ബോര്‍ഡിന് 2000 കോടി രൂപയുടെ അധികബാധ്യത ഉണ്ടായതായും മന്ത്രി അറിയിച്ചിരുന്നു.


Click it and Unblock the Notifications