കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ പെയ്തില്ലെങ്കില്‍ പവര്‍കട്ട്

  • By Nisha Bose
Google Oneindia Malayalam News

KSEB
തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേയ്ക്ക്് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ ആഴ്ചയും ജലസംഭരണ പ്രദേശങ്ങളില്‍ നല്ല മഴ ലഭിച്ചില്ലെങ്കില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. വന്‍കിട ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുകയും ഒരു നിശ്ചിത തോതിന് അപ്പുറം വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്ന് താപവൈദ്യുതിയുടെ യഥാര്‍ത്ഥ വില ഈടാക്കാനുമാണ് ആലോചന. ഇതു സംബന്ധിച്ച് ശുപാര്‍ശ വൈദ്യുതി റഗുലേറ്ററി കമ്മീഷന് നല്‍കും.

സാധാരണക്കാരെ ബാധിക്കുന്ന ലോഡ്‌ഷെഡ്ഡിങ് ഇനി വേണ്ടെന്നും വൈദ്യുതി ബോര്‍ഡിന് അഭിപ്രായമുണ്ട്. ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്തിയാലും വെറും ഒന്നരക്കോടി യൂണിറ്റ് മാത്രമേ ലാഭിക്കാനാവൂ. ഇതിന്റെ പേരില്‍ വന്‍തോതില്‍ പ്രതിഷേധം ഉയരുകയും ചെയ്യും. എന്നാല്‍ ഒരു വിഭാഗത്തിന് മാത്രമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ചേക്കില്ല. ഏതെങ്കിലും തരത്തിലുള്ള വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരികയാണെങ്കില്‍ സാധാരണക്കാരേയും അത് ഒരളവ് വരെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം വൈദ്യുതോത്പാദന അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 16 ശതമാനം മാത്രം ജലം മാത്രമാണ് ഉള്ളത്. സംസ്ഥാനത്തെ വൈദ്യുതിമേഖല രൂക്ഷമായ പ്രതിസന്ധി നേരിടുകയാണെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് മുന്‍പ് അറിയിച്ചിരുന്നു. പുറത്ത് നിന്ന് വൈദ്യുതി വാങ്ങിച്ചതിന്റെ ഫലമായി ബോര്‍ഡിന് 2000 കോടി രൂപയുടെ അധികബാധ്യത ഉണ്ടായതായും മന്ത്രി അറിയിച്ചിരുന്നു.

English summary
Ditched by monsoon, the power-starved Kerala State Electricity Board (KSEB) is exploring all possible ways - including power restrictions - to resolve the power crisis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X