സിഎച്ച് അശോകന്‍ ജാമ്യത്തിലിറങ്ങി

കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് വൈകിട്ട് മൂന്നു മണിയോടെ പുറത്തുവന്ന അശോകനെ സ്വീകരിക്കാനായി പാര്‍ട്ടി പ്രവര്‍ത്തകരുടെ വലിയ സംഘം തന്നെ പുറത്തു കാത്തു നിന്നിരുന്നു. സി.എച്ച്.അശോകനെ മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ എതിരേറ്റത്. എന്‍ജിഒ യൂണിയന്‍ ഭാരവാഹികളും സിപിഎം ജില്ലാ നേതാക്കളും മുന്‍ എന്‍ജിഒ യൂണിയന്‍ നേതാവുകൂടിയായ അശോകനെ സ്വീകരിക്കാനായി എത്തിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ അശോകന്‍ ഹാജരാകണം, കൂടാതെ എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ഹാജരാകണം, പാസ്‌പോര്‍ട്ട് മജിസ്‌ട്രേട്ടിന് കൈമാറണം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പ്രവേശിക്കരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് അശോകന് ജാമ്യം അനുവദിച്ചിരിയ്ക്കുന്നത്.
കേസ് അന്വേഷണവുമായി ഇടപെടരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി വ്യവസ്ഥ ചെയ്തിട്ടുണ്ട്. മറ്റ് പ്രതികള്‍, സാക്ഷികള്‍ എന്നിവരുമായി ബന്ധപ്പെടരുതെന്നും നിര്‍ദ്ദേശമുണ്ട്. കേസിന്റെ സാഹചര്യങ്ങളും ജയിലില്‍ കഴിച്ചുകൂട്ടിയ ദിവസങ്ങളും പരിഗണിച്ചാണ് അശോകന് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ 15 ാം പ്രതിയാണ് സി.എച്ച് അശോകന്‍.












Click it and Unblock the Notifications