ഒളിംപിക്‌സ്‌:സുശീല്‍ കുമാര്‍ ഇന്ത്യന്‍ പതാകയേന്തും

  • Posted By:
Subscribe to Oneindia Malayalam
Sushil Kumar
ദില്ലി: ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യന്‍ പതാകയേന്താനുള്ള ഭാഗ്യം ഗുസ്‌തി താരം സുശീല്‍ കുമാറിന്‌. ഏറെ അനിശ്ചിതത്വത്തിന്‌ ഒടുവിലാണ്‌ ഇന്ത്യന്‍ ഒളിംപിക്‌സ്‌ അസോസിയേഷന്‍ അന്തിമ തീരുമാനമെടുത്തത്‌.

ഷൂട്ടിങ്‌ താരം അഭിനവ്‌ ബിന്ദ്രയായിരിക്കും ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യന്‍ പതാകയേന്തുക എന്ന്‌ നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി ആറു മണിക്കൂറുകളോളം പതാകയേന്തുന്നത്‌ തന്റെ തോളിനെ ബാധിക്കുമെന്ന്‌ പറഞ്ഞ്‌ അഭിനവ്‌ ഒഴിവായതാണ്‌ പ്രതിസന്ധിക്ക്‌ കാരണമായത്‌.

ബീജിങ്ങില്‍ നടന്ന കഴിഞ്ഞ ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവ്‌ ആണ്‌ അഭിനവ്‌ ബിന്ദ്ര.

പിന്നീട്‌ പല പേരുകളും പരിഗണിച്ചെങ്കിലും അവസാനം സുശീല്‍ കുമാറിന്‌ നറുക്ക്‌ വീഴുകയായിരുന്നു. ടെന്നിസ്‌ താരം ലിയാണ്ടര്‍ പേസ്‌, ഗുസ്‌തി താരങ്ങളായ വിജേന്ദര്‍, സുശീല്‍ കുമാര്‍ എന്നിവരെയാണ്‌ ഇത്തവണത്തെ ഒളിംപിക്‌സില്‍ ഇന്ത്യന്‍ പതാകയേന്താന്‍ പരിഗണിച്ചിരുന്നത്‌.

ബീജിങ്‌ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവ്‌ ആണ്‌ സുശീല്‍ കുമാര്‍.

English summary
World champion and Olympic bronze medallist, wrestler Sushil Kumar, was chosen as the flag-bearer of the Indian contingent at the opening ceremony of the Olympics in London on July 27.
Please Wait while comments are loading...