ഹിലരിയ്ക്ക് നേരെ ഷൂസേറ്

ഇസ്‌ലാമിസ്റ്റ് പ്രസിഡന്റ് പ്രസിഡന്റ് മുഹമ്മദ് മുര്‍സി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായാണ് ഹിലരി ഈജിപ്തില്‍ സന്ദര്‍ശനത്തിനെത്തിയത്. ശനിയാഴ്ച സൈനിക മേധാവിയുമായി കൂടിക്കാഴ്ച നടത്തിയ ഹിലരി അധികാര കൈമാറ്റം സംബന്ധിച്ച ചര്‍ച്ചകളും നടത്തിയിരുന്നു. ഈജിപ്തിന് സാമ്പത്തിക സഹായം ചര്‍ച്ചയില്‍ ഹിലരി വാഗ്ദാനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
തുറമുഖ നഗരമായ അലക്‌സാണ്ട്രിയയില്‍ ഹിലരിയ്ക്ക് നേരെ കടുത്ത എതിര്‍പ്പുയര്‍ന്ന്ത്. പ്രതിഷേധക്കാര്‍ എറിഞ്ഞ തക്കാളി ഈജിപ്ത് ഉദ്യോഗസ്ഥരുടെ മുഖത്തും ഷൂസും, കുടിവെള്ള കുപ്പികളും ഹിലരിയോടൊപ്പമുള്ള പ്രതിനിധി സംഘം സഞ്ചരിച്ച കാറുകളുടെ സമീപത്തും പതിച്ചു. എന്നാല്‍ ഹിലരിയുടെ വാഹനത്തില്‍ ഇവ പതിച്ചില്ലെന്നും സമീപത്താണ് വീണതെന്നും മുതിര്‍ന്ന സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഭര്‍ത്താവും യുഎസ് പ്രസിഡന്റുമായിരുന്ന ബില്‍ ക്ലിന്റണ്‍ അവിഹിത ബന്ധം പുലര്‍ത്തിയിരുന്ന മോണിക്ക ലെവിസ്‌കിയുടെ പേരു പ്രതിഷേധക്കാര്‍ വിളിച്ചു പറഞ്ഞു. എന്നാല്‍ ഹിലരിയെ യാത്ര അയയ്ക്കുകയാണു ചെയ്തതെന്ന് ഈജിപ്റ്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍വ്യക്തമാക്കി. ഹിലരി താമസിക്കുന്ന ഹോട്ടലിന് പുറത്തു പ്രതിഷേധക്കാര്‍ സംഘടിച്ചിരുന്നു.
പുതിയ ഭരണകൂടവുമായി രാഷ്ട്രീയ ബന്ധം ശക്തമാക്കാനാണു ഹിലരിയുടെ സന്ദര്‍ശമെന്നു പ്രതിഷേധക്കാര്‍ ആരോപിച്ചു.












Click it and Unblock the Notifications