കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി നഴ്‌സിനെ ഡോക്ടര്‍മാര്‍ പീഡിപ്പിച്ചു

  • By Nisha Bose
Google Oneindia Malayalam News

Rape
ചെന്നൈ: 19കാരിയായ നഴ്‌സിനെ ഡോക്ടര്‍മാര്‍ പീഡിപ്പിച്ചുവെന്ന് പരാതി. തൊടുപുഴ സ്വദേശിനിയായ 19കാരിയെയാണ് രണ്ട് ആയുര്‍വേദ ഡോക്ടര്‍മാര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. പരിശീലനം നല്‍കാമെന്ന് പറഞ്ഞായിരുന്നു പീഡനം.

മെയ് 12ന് ട്രിച്ചിയിലെ കേരള ആയുര്‍വേദ ആശുപത്രിയില്‍ ജോലി ചെയ്യുന്ന അജിത്ത് കുമാര്‍ എന്ന ഡോക്ടര്‍ യുവതിയ്ക്ക് ജോലി നല്‍കി. തുടര്‍ന്ന് ചെന്നൈയില്‍ പരിശീലനം നടത്തണമെന്നു പറഞ്ഞ് ജൂണ്‍ എട്ടിന് യുവതിയെ നഗരത്തിലേയ്ക്ക് വിളിച്ചു വരുത്തി. ഇവിടെയെത്തിയ യുവതിയെ അജിത്തും ഇതേ ആശുപത്രിയുടെ ചെന്നൈ സെന്ററില്‍ ജോലി ചെയ്യുന്ന കെആര്‍ ഷിജിത്ത്‌ എന്ന ഡോക്ടറും ചേര്‍ന്ന്‌ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് അണ്ണാനഗറിലെ അപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് കൊണ്ടു വന്നു.

തുടര്‍ന്ന് ഇരുവരും പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് ആരോപണം. ഇക്കാര്യം പുറത്ത് പറയരുതെന്ന് ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ യുവതി ഇക്കാര്യം ഒരു കൂട്ടുകാരിയോട് പറയുകയും തുടര്‍ന്ന് അവര്‍ പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. സംഭവം പുറത്തായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഒളിവില്‍ പോയിരിക്കുകയാണ്.

English summary
City police registered a case on Sunday night against two doctors who allegedly raped a teenage nurse who came to Chennai for a training programme from Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X