പരസ്യ പീഡനം:ചാനല്‍ എഡിറ്റര്‍ രാജിവെച്ചു

ദൃശ്യങ്ങള്‍ ചാനലിലൂടെ പുറത്തു വിട്ടതുകൊണ്ടാണ് കുറ്റവാലികളെ പിടികൂടാനായത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ട്വിറ്ററിലൂടെയാണ് അതാനു തന്റെ രാജി തീരുമാനം പുറംലോകത്തെ അറിയിച്ചിരിക്കുന്നത്.
സംഭവം സംപ്രേഷണം ചെയ്‌തതില്‍ കുറ്റബോധം ഇല്ലെങ്കിലും സംപ്രേഷണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് അതാനു രാജി വെക്കുന്നത്. ഇതേ സംഭവവുമായി ബന്ധപ്പെട്ട് ചാനലിന്റെ റിപ്പോര്‍ട്ടര്‍ ഗൗരവ് ജ്യോതി നിയോഗ് ഇതുമായി കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു.
ഇതിനിടെ സംഭവത്തില്‍ 11 പേര്‍ അറസ്റ്റിലായി. കേസിലെ മുഖ്യ പ്രതി എന്നു സംശയിക്കുന്ന അമര്‍ ജ്യോതി കാലിത ഒറീസയിലേക്ക് രക്ഷപ്പെട്ടതായി പൊലിസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിനിടയില്‍ അക്രമത്തിനിരയായ പെണ്‍കുട്ടിയുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടതിന് കോണ്‍ഗ്രസ് നേതാവ് അല്‍കാ ലാംബയെ ദേശീയ വനിതാ കമ്മീഷന്‍ അംഗത്വത്തില്‍ നിന്നും പുറത്താക്കി.












Click it and Unblock the Notifications