ഷവര്‍മയില്‍ നിന്ന് വിഷബാധ; വിദ്യാര്‍ഥി മരിച്ചു

ചൊവ്വാഴ്ച രാത്രി തിരുവനന്തപുരത്തു നിന്ന് ബാംഗ്ളൂരിലേക്കുള്ള സ്വകാര്യ ലക്ഷ്വറി ബസില്‍ യാത്ര ചെയ്യുന്നതിന് മുമ്പ് വാങ്ങിയ ഷവര്‍മ പാഴ്സല്‍ ബസില്‍ ഇരുന്ന് കഴിച്ച സജിന്‍ ബസില്‍ വച്ചുതന്നെ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. വഴുതക്കാട്ടുള്ള സാല്‍വെ കഫെയില്‍ നിന്നാണ് ് ഷവര്‍മ വാങ്ങിയത്.കലശലായ വയറുവേദനയും ഛര്‍ദ്ദിയുമായാണ് ബാംഗ്ലൂര്‍ ജെ.സി റോഡിലെ മുറിയിലെത്തിയത്.
വിവരം വിളിച്ചറിയിച്ച സജിന്‍ വയറിന് സുഖമില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഛര്‍ദ്ദിയും വയറിളക്കവും മൂലം ഗുരുതരാവസ്ഥയിലായ സജിനെ പിറ്റേന്ന് അബോധാവസ്ഥയിലാണ് സുഹൃത്തുക്കള്‍ കണ്ടെത്തിയത്. ബാംഗ്ലൂരിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഞായറാഴ്ചയാണ് സജിന്‍ മരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച വൈകിട്ടോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ പതിനൊന്നിനാണ് സംസ്കാരം.
ബാംഗ്ലൂര്‍ െ്രെകസ്റ്റ് യൂണിവേഴ്സിറ്റി കോളേജില്‍ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്സ് പൂര്‍ത്തിയാക്കിയ സജിന്‍ അതുമായി ബന്ധപ്പെട്ട അഡ്വാന്‍സ്ഡ് കോഴ്സില്‍ ചേരുന്നതിനാണ് കഴിഞ്ഞ ദിവസം ബാംഗ്ളൂരിലെത്തിയത്. മസ്കറ്റില്‍ ഉദ്യോഗസ്ഥരായ മാതാപിതാക്കള്‍ നാട്ടിലെത്തിയിട്ടുണ്ട്.
സാല്‍വെ കഫെയില്‍ നിന്ന് ഇതേദിവസം ഷവര്‍മ വാങ്ങിക്കഴിച്ച നടന് ഷോബി തിലകനും കുടുംബത്തിനും മറ്റുപത്തു പേര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതില്‍ പത്തുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സാല്‍വെ കഫെ അടച്ചുപൂട്ടാന്‍ ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. ഹോട്ടലിന് ലൈസന്‍സില്ലെന്നും അധികൃതര്‍ കണ്ടെത്തി. ഉടമ അബ്ദുള്‍ ഖാദറിനെയും ഹോട്ടലില്‍ കോഴിയെത്തിച്ച സുബൈറിനെയും അധികൃതര്‍ ചോദ്യം ചെയ്തിരുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications