Get Updates
Get notified of breaking news, exclusive insights, and must-see stories!

സമുദായത്തെ മറയാക്കിയുള്ള വഞ്ചന: എസ്ഡിപിഐ

സ്വന്തം സമുദായത്തെ മറയാക്കി പൊതുഖജനാവ് കൊള്ളയടിച്ചും സ്വകാര്യട്രസ്റ്റുകളുടെ മറവില്‍ റിയല്‍ എസ്റ്റേറ്റ് വ്യാപാരവും ധനസമ്പാദനവും നടത്തുന്ന ലീഗ് നേതൃത്വത്തിന്റെ മറ്റൊരു മുഖം കൂടിയാണ് കാസര്‍ക്കോട്ടെ എംഎല്‍എമാര്‍ ഫണ്ട് പാഴാക്കി കളഞ്ഞതിലൂടെ വ്യക്തമായിരിക്കുന്നത്.

Majeed Faizy

ജീവകാരുണ്യ പ്രവര്‍ത്തനത്തെ പറ്റി വലിയ പ്രഭാഷണങ്ങള്‍ നടത്തുന്ന ലീഗ് നേതാക്കള്‍ ജനപക്ഷവിഷയങ്ങളോട് തികഞ്ഞ അനാസ്ഥയാണ് പുലര്‍ത്തുന്നത്. സാധാരണക്കാരന്റെ അടിസ്ഥാനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനു പകരം സമ്പന്നന്മാരെ പ്രീണിപ്പിക്കുന്ന സമീപനമാണ് ഈ എംഎല്‍എമാര്‍ ചെയ്യുന്നത്. ഈ കപടമുഖം ജനങ്ങള്‍ക്ക് മുമ്പെ തുറന്നു കാണിക്കും-എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍മജീദ് ഫൈസി വണ്‍ ഇന്ത്യയോട് പറഞ്ഞു.

ദീര്‍ഘകാലമായി യുഡിഎഫ് കൈയടക്കിവെച്ചിരിക്കുന്ന മണ്ഡലമാണ് കാസര്‍ക്കോട്. ഇടക്കാലത്ത് മഞ്ചേശ്വരം നഷ്ടമായെങ്കിലും ഇപ്പോള്‍ അതും യുഡിഎഫിന്റെ കൈയിലാണല്ലോ? ഈ പ്രദേശങ്ങളില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ പതിറ്റാണ്ടുകളായി ഭരണം നടത്തുന്നവര്‍ക്ക് കഴിഞ്ഞിട്ടില്ല.

സമ്പന്നര്‍ക്കുവേണ്ടി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നവര്‍ ബോധപൂര്‍വം പാര്‍ശ്വവത്കൃത ജനതയെ വിസ്മരിക്കുകയായിരുന്നു. തങ്ങളുടെ ചെയ്തികളെ ആരും ചോദ്യം ചെയ്യുകയില്ല എന്ന അഹങ്കാരമാണ് ജനകീയ ഫണ്ട് പാഴാക്കിയതിലൂടെ ഇവര്‍ പ്രകടിപ്പിച്ചത്.

ജനങ്ങള്‍ക്കുവേണ്ടി ഭരണകൂടം അനുവദിച്ച സമ്പത്ത് നഷ്ടമാക്കാന്‍ ആരാണ് ഇവര്‍ക്ക് അനുവാദം നല്‍കിയത്. 138 ജനപ്രതിനിധികള്‍ക്കുമില്ലാത്ത എന്ത് അവകാശമാണ് ഈ രണ്ട് അംഗങ്ങള്‍ക്കുള്ളത്. ഇവരുടെ അധികാരരാഷ്ട്രീയത്തിന്റെ മറവിലെ സാമ്പത്തിക നീക്കങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ തുറന്നു കാണിക്കുക തന്നെ ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+