പെന്‍ഷന്‍ പ്രായം 60 ആക്കാന്‍ തീരുമാനിച്ചിട്ടില്ല

പെന്‍ഷന്‍ പ്രായം സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മാണി. യുവജനങ്ങള്‍ക്കു വേണ്ടി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കിയത് യുഡിഎഫ് സര്‍ക്കാരാണ്. എല്ലാ സര്‍വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്തശേഷമെ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുകയുള്ളൂവെന്നും മാണി ഉറപ്പ് നല്‍കി.
പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തൊഴില്‍ രഹിതരുടെ ആശങ്ക സര്‍ക്കാര്‍ മനസിലാക്കണം. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനു പകരം വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. അതേസമയം അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.












Click it and Unblock the Notifications