തീവ്രവാദത്തിന് പണമൊഴുകുന്നത് എച്ചഎസ്ബിസിയിലൂടെ

ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും ബ്രാഞ്ചുകളുള്ള ഈ ബാങ്കിങ് ഭീമന്‍ സിറിയ, ഇറാന്‍, മെക്‌സിക്കോ, ബംഗ്ലാദേശ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കള്ളപ്പണ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. അല്‍ക്വയ്ദ അടക്കമുള്ള തീവ്രവാദസംഘടനകളും വിവിധ രാജ്യങ്ങളിലെ മയക്കുമരുന്ന് മാഫിയാ ഗ്രൂപ്പുകളും ഈ അമേരിക്കന്‍ ബാങ്കിലൂടെ തടസ്സമില്ലാതെ പണമൊഴുക്കി.
സൗദി അറേബ്യയിലെ അല്‍ രജ്ഹി ബാങ്കുമായാണ് എച്ച്എസ്ബിസിക്ക് ഇടപാടുണ്ടായിരുന്നത്. അല്‍ക്വയ്ദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന ബിസിനസ്സുകാരനാണ് ഈ ബാങ്കിന്റെ സ്ഥാപകനെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ഡോളര്‍ വിനിമയത്തിന്റെ മറവിലാണ് പല ബാങ്കുകളും എച്ച്എസ്ബിസിയുമായി കൂട്ടുച്ചേര്‍ന്നത്. ഇത്തരം ബാങ്കുകള്‍ തെറ്റായപ്രവര്‍ത്തനങ്ങള്‍ക്ക് എച്ച്എസ്ബിസിയുടെ നെറ്റ്‌വര്‍ക്ക് ഉപയോഗപ്പെടുത്തുകയായിരുന്നു. ഇക്കാര്യത്തെ കുറിച്ച് ഉന്നത ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് അറിയാതിരിക്കാന്‍ വഴിയില്ലെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.












Click it and Unblock the Notifications