മാനേജ്‌മെന്റ് ക്വാട്ടയ്ക്ക് വിദ്യാഭ്യാസവായ്പ ഇല്ല

ഇന്ത്യന്‍ ബാങ്കേഴ്‌സ് അസോസിയേഷന്‍ (ഐ.ബി.എ.) തയ്യാറാക്കിയ മാതൃകാ വിദ്യാഭ്യാസ വായ്പപദ്ധതിയ്ക്കാണ് കേന്ദ്ര ധനകാര്യമന്ത്രാലയം അംഗീകാരം നല്‍കിയത്. ഈ പദ്ധതിയിലെ മാനദണ്ഡങ്ങള്‍ മാറ്റണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ പദ്ധതിയക്ക് അംഗീകാരം നല്‍കിയതോടെ കേരള സര്‍ക്കാരിന്റെ ആവശ്യം നിരസിക്കപ്പെട്ടിരിക്കുകയാണ്.
എന്‍ജിനീയറിങ്, മെഡിക്കല്‍ രംഗത്ത് ഒട്ടേറെ മാനേജ്‌മെന്റ്, സ്വാശ്രയ കോളേജുകള്‍ ഉള്ള കേരളത്തിന് ഈ തീരുമാനം വലിയ തിരിച്ചടിയാകുമെന്നുറപ്പാണ്. രാജ്യത്ത് പ്രൊഫഷണല്‍ കോളേജുകളുടെ എണ്ണം കൂടുകയും വിദ്യാഭ്യാസ വായ്പ തേടുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുകയും ചെയ്തതോടെയാണ് വായ്പ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനമായത്. ഇതിനായി ഇന്ത്യന്‍ ബാങ്ക് സിഎംഡി ടിഎം ഭാസിന്റെ നേതൃത്വത്തില്‍ ഉപസമിതിയും രൂപവത്കരിച്ചു.
മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്ക് മാത്രമേ വിദ്യാഭ്യാസ വായ്പ നല്‍കാവൂ എന്നതാണ് പ്രധാന നിര്‍ദേശം. മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്നവര്‍ക്ക് വിദ്യാഭ്യാസ വായ്പ നല്‍കരുതെന്ന് ഐബിഐ വിവിധ ബാങ്കുകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമേ തൊഴില്‍ സാധ്യത ഉറപ്പാക്കിയ ശേഷം മാത്രമേ വായ്പ നല്‍കാവൂ എന്നും സര്‍ക്കുലറില്‍ പറയുന്നു. ഇന്ത്യയ്ക്കകത്തുള്ള വിദ്യാര്‍ഥികള്‍ക്ക് പത്തുലക്ഷം രൂപയും പുറത്തുള്ള ഇന്ത്യക്കാര്‍ക്ക് 20 ലക്ഷം രൂപ വരെയുമാണ് വിദ്യാഭ്യാസവായ്പയായി നല്‍കുക. ഇക്കാര്യങ്ങള്‍ അറിയിച്ചു കൊണ്ട് ഐബിഎ എല്ലാ ബാങ്കുകള്‍ക്കും കഴിഞ്ഞ ആഗസ്തില്‍ കത്തയച്ചിരുന്നു.












Click it and Unblock the Notifications