രാജേഷ് ഖന്ന അന്തരിച്ചു

ഹിന്ദി സിനിമാ ലോകത്തെ ആദ്യ സൂപ്പര്‍സ്റ്റാര്‍ എന്നാണു കാക എന്നു വിളിപ്പേരുളള രാജേഷ് ഖന്ന അറിയപ്പെടുന്നത്. 1942 ഡിസംബര്‍ 29ന് പഞ്ചാബിലെ അമൃതസറിലാണ് രാജേഷ് ജനിച്ചത്. ആദ്യ നാമം ജതിന്‍ ഖന്ന എന്നായിരുന്നു.
മാതാപിതാക്കള്‍ക്ക് മൂന്ന് പെണ്മക്കളുണ്ടായിരുന്നതു കൊണ്ട് ആണായ ജിതിനിനെ ദത്തെടുക്കുകയായിരുന്നു. 1969നും 72നും ഇടയില്‍ തുടര്‍ച്ചയായി 15 സൂപ്പര്‍ ഹിറ്റ് സിനിമകളിലെ നായകനായിരുന്നു രാജേഷ് ഖന്ന. രോഗാതുരനായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം അടുത്തിടെ ഒരു ടിവി പരസ്യത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു. 1992 മുതല്‍ 1996 വരെയുള്ള കാലയളവില്‍ ലോക്‌സഭാ അംഗമായിരുന്നു ഖന്ന.
രാജേഷ് ഖന്നയുമായി അകന്നു കഴിയുന്ന മുന്‍ ഭാര്യയും പ്രശസ്ത നടിയുമായ ഡിംപിള്‍ കപാഡിയയാണ് അദ്ദേഹത്തെ പരിചരിച്ച് വന്നിരുന്നത്. മകള്‍ റിങ്കി ഖന്നയും ഡിംപിളും മരണസമയത്ത് അടുത്തുണ്ടായിരുന്നു.












Click it and Unblock the Notifications