ബാങ്ക് ഗ്യാരണ്ടി: കപ്പല്‍ കമ്പനിക്ക് തിരിച്ചടി

കപ്പല്‍ വിട്ടു നില്‍കാന്‍ മൂന്ന് കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് തന്നെ കെട്ടിവെയ്ക്കണമെന്ന ഹൈക്കോടതി രജിസ്ട്രാറുടെ ഉത്തരവ് തെറ്റാണെന്നും എന്നാല്‍ പണമിടപാട് നടന്നു കഴിഞ്ഞതിനാല്‍ കേസില്‍ ഇടപെടാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കപ്പല്‍ വിട്ടുനല്‍കാനുള്ള സുപ്രീംകോടതി ഉത്തരവില്‍ മൂന്നുകോടി രൂപയുടെ ബോണ്ട് നല്‍കണമെന്നു മാത്രമെ പറഞ്ഞിരുന്നുള്ളു. എന്നാല്‍, ഹൈക്കോടതി രജിസ്ട്രാര്‍ മൂന്നു കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി ഡിമാന്‍ഡ് ഡ്രാഫ്റ്റായി തന്നെ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കപ്പല്‍ വിട്ടുകിട്ടേണ്ടതു കൊണ്ടാണ്് പണം കെട്ടിവെച്ചതെന്നും രജിസ്ട്രാറുടെ നിര്‍ദേശം സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണെന്നും കപ്പലുടമകള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications