ഷവര്‍മയിലും മറ്റും ചീഞ്ഞളിഞ്ഞ കോഴികള്‍?

പഴകിയ ഇറച്ചി വിഭവങ്ങളില്‍ കാണപ്പെട്ടേക്കാവുന്ന ബാക്ടീരിയ മരണത്തിന് വരെ കാരണമായേക്കാവുന്ന തരത്തിലാണ്. ചത്ത കോഴികളെയും മറ്റും ഹോട്ടലുകളിലെത്തിയ്ക്കുന്നൊരു മാഫിയ തിരുവനന്തപുരത്തെ ബാലരാമപുരത്ത് പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
തിരുവനന്തപുരം ജില്ലയിലേക്ക് മാത്രം 70ഓളം ലോഡ് തമിഴ്‌നാട്ടില്‍ നിന്ന് ദിനംപ്രതിയെത്തുന്നത്. ഒരു ലോഡില്‍ കൊണ്ടുവരുന്ന 1000-2000 കോഴികളില്‍ അമ്പതെണ്ണമെങ്കിലും ചത്തുപോകാറുണ്ട്. ഇത് കോഴിക്കച്ചവടക്കാര്‍ സ്വീകരിയ്ക്കാറില്ല. ഈ ചത്തക്കോഴികള്‍ വാങ്ങി ചൂടുവെള്ളത്തിലിട്ട് വൃത്തിയാക്കിയ ശേഷം ഹോട്ടലുകളിലേക്കും ബാറുകളിലേക്കും എത്തിയ്ക്കുകയാണ് കോഴിമാഫിയയുടെ പ്രവര്‍ത്തന രീതി. കോഴി കിലോ ഒന്നിന് നൂറ് രൂപയോളം വരുമ്പോള്‍ ചത്ത കോഴിയുടെ ഇറച്ചിയ്ക്ക് 30 രൂപ മാത്രമാണ് വില.
ഷവര്‍മ, തന്തൂരി തുടങ്ങിയ ചിക്കന്‍വിഭവങ്ങളിലാണ് ചത്തകോഴികള്‍ കൂടുതലും ഉപയോഗിക്കുന്നത്. ഗുരുതരമായ അസുഖം ബാധിച്ച കോഴികളും ഇക്കൂട്ടത്തിലെത്താറുണ്ടെന്ന് പറയപ്പെടുന്നു.












Click it and Unblock the Notifications