ടിപി വധം: കെ.കെ. രാഗേഷ് ചോദ്യം ചെയ്യലിന് ഹാജരായി

ചന്ദ്രശേഖരന്‍ വധത്തിന്റെ ഗൂഢാലോചനയില്‍ മുഖ്യപങ്കു വഹിച്ച സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റിയംഗം പി.കെ. കുഞ്ഞനന്തനെ ഒളിവില്‍ പാര്‍പ്പിക്കാന്‍ സഹായിച്ചുവെന്നതാണ് രാഗേഷിനെതിരായ കുറ്റം. ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ ഒരു സംസ്ഥാനസമിതിയംഗം പ്രതിയാക്കപ്പെടുന്നത് ആദ്യമാണ്.
കുഞ്ഞനന്തനെ ഒളിവില്‍ പാര്‍പ്പിച്ചതിന് അറസ്റ്റിലായ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് സരിന്‍ ശശിയ്ക്ക് ഫോണ്‍ ചെയ്തുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് രാഗേഷിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. രാഗേഷ് പറഞ്ഞിട്ടാണ് കുഞ്ഞനന്തനെ ഒളിവില്‍ പാര്‍പ്പിച്ചതെന്ന് സരിന്‍ ശശി മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കാല്‍മുട്ടിന്റെ വേദനയ്ക്ക് ചികിത്സയിലാണെന്നും 20 ദിവസം കഴിഞ്ഞ് മാത്രമേ ഹാജരാകാന്‍ ആകുവെന്നും രാഗേഷ് അറിയിക്കുകയായിരുന്നു.ജാമ്യം ലഭിക്കാവുന്ന നിസ്സാര കുറ്റങ്ങളാണ് രാഗേഷിന്റെ മേല്‍ ചുമത്തിയിരിക്കുന്നത്.












Click it and Unblock the Notifications