Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെ പീഡിപ്പിക്കാന്‍ പരസ്യം;ഭര്‍ത്താവ് കുടുങ്ങി

Man Places Craigslist Ad Looking for Rapist
ട്വിന്‍ ഫാള്‍സ്(യുഎസ്): ഭാര്യയെ ബലാത്സംഗം ചെയ്യാനായി ഓണ്‍ലൈനിലൂടെ യുവാക്കളുടെ സഹായമഭ്യര്‍ത്ഥിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഓണ്‍ലൈന്‍ പരസ്യം കണ്ട് സഹായമനസ്‌ക്കരായ യുവാക്കള്‍ വീട്ടിലെത്തി പീഡിപ്പിയ്ക്കാന്‍ ശ്രമം തുടങ്ങിയതോടെയാണ് യുവതി കാര്യമറിയുന്നത്.

സഹായം ആവശ്യമുണ്ടെന്ന തലക്കെട്ടോടെയാണ് ജസ്റ്റിന്‍ ക്രോഫോര്‍ഡ് എന്ന 32കാരന്‍ ഇന്റര്‍നെറ്റില്‍ പരസ്യം നല്‍കിയത്. ഭാര്യയുടെ അനുമതിയോ അറിവോ ഇല്ലാതെ പോസ്റ്റ് ചെയ്ത പരസ്യത്തിന്റെ ഉള്ളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. ബലാത്ക്കാരമായി പീഡിപ്പിയ്ക്കപ്പെടുകയെന്നത് തന്റെ ഭാര്യയുടെ ആഗ്രഹമാണെന്നും അതിന് സഹായിക്കണമെന്നുമായിരുന്നു പരസ്യത്തിന്റെ ഉള്ളടക്കം.

പരസ്യം ശ്രദ്ധയില്‍പെട്ട യുവാക്കള്‍ ഇമെയിലിലൂടെ ഭര്‍ത്താവുമായി ഇമെയിലൂടെ ബന്ധപ്പെടുകയും ഭാര്യയെ മാനഭംഗപ്പെടുത്താനുള്ള കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ഒരു യുവാവ് യുവതിയുടെ വീട്ടിലെത്തുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.

എന്നാല്‍ യുവതി തോക്കെടുത്തതോടെ യുവാവ് ഓടിരക്ഷപ്പെട്ടു. എന്നാല്‍ ശനിയാഴ്ച ഉച്ചയ്ക്ക് മറ്റൊരു യുവാവ് വീട്ടില്‍ അതിക്രമിച്ച് കടക്കുകയും യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ പന്തികേട് തോന്നിയ യുവതി യുവാവിനെ തോക്കിന്‍ മുനയില്‍ ഭീഷണിപ്പെടുത്തി പിടിച്ചുവച്ചു. പോലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് പരസ്യത്തെക്കുറിച്ചും ഭര്‍ത്താവിനെക്കുറിച്ചും യുവതിക്ക് ബോധ്യപ്പെടുന്നത്.

ഭാര്യ ബഹളമുണ്ടാക്കിയാലും പ്രശ്‌നമാക്കേണ്ടതില്ല, പീഡിപ്പിച്ച ശേഷമേ പിന്‍മാറാവുയെന്ന ഉപദേശവും ഭര്‍ത്താവ് പരസ്യം കണ്ടെത്തിയ യുവാക്കളോട് പറഞ്ഞിരുന്നുവത്രേ. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയും ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+