റേഷനരിക്കൊപ്പം എലികുഞ്ഞുങ്ങള്‍ ഫ്രീ
റേഷനരിയില്‍ ജീവനുള്ളതും ചത്തതുമായ എലികളെ കണ്ടെത്തി. ഈസ്റ്റ് കോഡൂര്‍ എആര്‍ഡി 111-ാം നമ്പര്‍ റേഷന്‍ കടയില്‍ നിന്നും വാങ്ങിയ പച്ചരിയിലാണ് എലികുഞ്ഞുങ്ങളെ കണ്ടെത്തിയത്. ജീവനുള്ളതും ചത്തതുമായ അഞ്ചോളം എലികുഞ്ഞുങ്ങളാണ് അരിയില്‍ ഉണ്ടായിരുന്നത്. കോഡൂര്‍ ഗ്രാമപഞ്ചായത്തംഗം നടുത്തൊടി സലീനയുടെ വീട്ടില്‍ വാങ്ങിയ അരിയിലാണ് അഞ്ചോളം എലികുഞ്ഞുങ്ങളെ കണ്ടത്. അടുത്തിടെ കോഴിക്കോട് ജില്ലയിലെ സ്‌കൂളില്‍ ഉച്ചക്കഞ്ഞിക്കുള്ള അരിയില്‍ ചത്ത എലിയെക്കണ്ട സംഭവം ഏറെ വിവാദമായിരുന്നു.













Click it and Unblock the Notifications