മോഡി--നടി വ്യാജ സിഡി ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമം
ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ വ്യാജ അശ്ലീല സിഡി പുറത്തു വിടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതായി ആരോപണം. ശിവസേനയുടെ മുഖപത്രമായ 'സാമ്‌ന'യാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത്.

നരേന്ദ്രമോഡിയ്‌ക്കെതിരായ വ്യാജ വീഡിയോ നിര്‍മ്മിക്കുന്നതിനായി ഒരു തമിഴ് നടിയേയും എന്‍ഡിഎയുമായി അടുപ്പമുള്ള ഒരു പഞ്ചാബി യുവതിയേയുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇരുവര്‍ക്കും വന്‍ തുക പ്രതിഫലമായി നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ തമിഴ് നടിയ്ക്ക് മുംബൈയിലും പഞ്ചാബി യുവതിയ്ക്ക് ചണ്ഡീഗണ്ഡിലും ഓരോ അപ്പാര്‍ട്ട്‌മെന്റ് വീതവും നല്‍കിയിട്ടുണ്ടെന്നും മുഖപത്രത്തിന്റെ ആദ്യ പേജില്‍ വന്ന ലേഖനത്തില്‍ പറയുന്നു.
രണ്ടു സിനിമകളില്‍ അഭിനയിച്ചിട്ടുള്ള തമിഴ് നടിയ്ക്ക് അപ്പാര്‍ട്ട്മന്റിന്റെ താക്കോല്‍ ഇതിനോടകം കൈമാറിക്കഴിഞ്ഞു. വ്യാജ സിഡി നിര്‍മ്മിക്കാനായി കോണ്‍ഗ്രസ് ഒരു സംഘം കമ്പ്യൂട്ടര്‍ വിദഗ്ധന്‍മാരുടെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിസിഡി പുറത്തുവിടാനും മോഡിയെ അപകീര്‍ത്തിപ്പെടുത്താനുമാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നതെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.












Click it and Unblock the Notifications