വിഎസിനെ ക്ഷണിക്കാത്തത് മഹാകാര്യമല്ലെന്ന് പിണറായി

കഴിഞ്ഞ സമ്മേളനത്തില്‍ വിഎസ് ആയിരുന്നോ പങ്കെടുത്തതെന്ന് ചോദിച്ച പിണറായി ഓരോ സമ്മേളനത്തിലും മാറിമാറി ആളുകളെ ക്ഷണിക്കാറുണ്‌ടെന്നും കാര്യങ്ങള്‍ അതേപോലെ കണ്ടാല്‍ മതിയെന്നും പറഞ്ഞു. ഇതില്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും പിണറായി ദില്ലിയില്‍ പറഞ്ഞു.
ജൂലായ് 26 മുതല്‍ 29 വരെ പാലക്കാട്ട് വെച്ചാണ് എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം നടക്കുന്നത്. പിണറായി വിജയനാണ് 26ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. ഈ ചടങ്ങിലേയ്ക്ക് പ്രമുഖ സി.പി.എം നേതാക്കളെയും ജില്ലയില്‍ നിന്നുള്ള മറ്റ് പാര്‍ട്ടി എം.എല്‍.എമാരെയും ക്ഷണിച്ചിട്ടുണ്ട്.
ഏതെങ്കിലും നേതാവിനെ കേന്ദ്രീകരിച്ച് പരിപാടി നടത്തുന്ന പതിവ് എസ്.എഫ്.ഐക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ.വി.സുമേഷ് നേരത്തെ പറഞ്ഞിരുന്നു. നേരത്തെ എസ്.എഫ്.ഐയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപനച്ചടങ്ങിലേയ്ക്ക് വി.എസ്സിനെ ക്ഷണിച്ചിരുന്നെങ്കിലും അവസാന നിമിഷം പരിപാടി റദ്ദാക്കി വി.എസ്സിനെ ഒഴിവാക്കിയെന്ന് ആരോപണമുയര്‍ന്നിരുന്നു.












Click it and Unblock the Notifications