കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ടപതി തിരഞ്ഞെടുപ്പ്: ജയമുറപ്പിച്ച് പ്രണബ്

  • By Ajith Babu
Google Oneindia Malayalam News

PA Sangma-Pranab Mukherjee
ദില്ലി: രാജ്യത്തിന്റെ അടുത്ത രാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ പാര്‍ലമെന്റ്, നിയമസഭാ സാമാജികര്‍ വ്യാഴാഴ്ച വോട്ട് രേഖപ്പെടുത്തും. യു.പി.എ. സ്ഥാനാര്‍ഥി പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണെങ്കിലും എന്‍.ഡി.എ. പിന്തുണയോടെ മത്സരിക്കുന്ന എതിര്‍ സ്ഥാനാര്‍ഥി പി.എ. സംഗ്മയും വിജയം അവകാശപ്പെട്ട് മത്സരരംഗത്തുണ്ട്. 22 നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും. വിജയി ആരായാലും രാഷ്ട്രപതി ഭവനിലെത്തുക പുതിയ ആതിഥേയനാവും.

അര്‍ദ്ധമനസ്സോടെ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയും പ്രണബ് മുഖര്‍ജിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ആകെയുള്ള വോട്ടില്‍ 75 ശതമാനത്തോളം പ്രണബിന് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

യു.പി.എ. സഖ്യകക്ഷികള്‍ക്കും മറ്റുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ബുധനാഴ്ച നടത്തിയ ഉച്ചവിരുന്ന് യു.പി.എയുടെ കെട്ടുറപ്പ് തെളിയിക്കുന്നതായി.

അതിനിടെ, ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പിച്ചിട്ടുള്ള ഹമീദ് അന്‍സാരി ബുധനാഴ്ച പത്രിക സമര്‍പ്പിച്ചു. യു.പി.എയുടെ മുഴുവന്‍ സഖ്യകക്ഷികള്‍ക്കും പുറത്തുനിന്നു പിന്തുണ നല്‍കുന്നവര്‍ക്കും പുറമേ എന്‍.ഡി.എ. സഖ്യകക്ഷികളായ ജെ.ഡിയു, ശിവസേന എന്നിവയും ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ എതിരാളികളായ വൈ.എസ്.ആര്‍ കോണ്‍ഗ്രസും പ്രണബിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
It's the D-day for the two presidential candidates - UPA's Pranab Mukherjee and the NDA's PA Sangma.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X