രാഹുല്‍ ഇനി മുന്നണിപ്പോരാളി

പാര്‍ട്ടിയിലും സര്‍ക്കാരിലും കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതു രാഹുലാണെന്ന് കഴിഞ്ഞദിവസം സോണിയഗാന്ധി പറഞ്ഞതിന് പിന്നാലെയാണ് പ്രഖ്യാപനം.
രാഹുല്‍ ഗാന്ധി ഉത്തരവാദിത്തം ഏറ്റെടുക്കാത്തതാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിക്കു കാരണമെന്ന് കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് വിമര്‍ശിച്ചിരുന്നു. ഇതിനു മറുപടിയായി, രാഷ്ട്രപതി തിരഞ്ഞെടുപ്പിനു ശേഷം രാഹുല്‍ഗാന്ധി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ്‌സിങ് പറഞ്ഞതും വിവാദമായിരുന്നു.
നേരത്തെ രാഹുല്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമാകുമെന്ന് സൂചനകളുണ്ടായിരുന്നു. കഴിഞ്ഞ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് രാഹുല്‍ ഗാന്ധി ആയിരുന്നെങ്കിലും സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ അദ്ദേഹം ഇടപെട്ടിരുന്നില്ല.












Click it and Unblock the Notifications