മലബാര്‍ എക്‌സ്പ്രസില്‍ പീഡനശ്രമം

സ്ത്രീ ബഹളം വച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപെട്ടു. ബഹളം കേട്ട് റയില്‍വേ പൊലീസും ടിടിഇയും എത്തിയെങ്കിലും ഇവര്‍ പ്രതിയെ പിടികൂടാന്‍ തയ്യാറായില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. പ്രതി തന്റെ മാലപൊട്ടിക്കാന്‍ ശ്രമിച്ചതായും യുവതി പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് യുവതി പരാതി നല്‍കിയെങ്കിലും സ്വീകരിക്കാന്‍ റയില്‍വേ പൊലീസ് തയ്യാറായില്ല. പീഡന ശ്രമം നടത്തിയയാള്‍ മാനസിക രോഗിയാണെന്നും ഇയാള്‍ എന്നും ഇതേ തീവണ്ടിയില്‍ സഞ്ചരിക്കാറുണ്ടെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം. ഇനി ഇത്തരമൊരു നടപടി ഇയാളുടെ ഭാഗത്തു നിന്ന് ഉണ്ടാവില്ലെന്ന് പറഞ്ഞ് പൊലീസ് തന്നെ തിരിച്ചയക്കുകയായിരുന്നുവെന്നും യുവതി പറയുന്നു. പിന്നീട് യുവതി ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.












Click it and Unblock the Notifications