ജോര്‍ജ്ജുമായി വാക്കേറ്റം;ഗണേഷ്‌കുമാര്‍ ഇറങ്ങിപോയി

ഇതോടെ ഇരുവരും തമ്മിലുള്ള അസ്വാരസ്യം തുറന്ന യുദ്ധത്തിലേക്ക് നീങ്ങാനുള്‌ല സാധ്യതകളാണ് തെളിഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇരുവരും തമ്മില്‍ ഉഗ്രന്‍ വാഗ്വാദം നടന്നു. ഒടുവില്‍ തന്നെ അപമാനിച്ചു എന്നാരോപിച്ചാണ് ഗണേഷ് ഇറങ്ങിപ്പോയത്.
വാക്കേറ്റം രൂക്ഷമായതിനെ തുടര്‍ന്നാണ് ഗണേഷ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്. യോഗത്തിനെത്തിയ പിസി ജോര്‍ജ് നെല്ലിയാമ്പതി വിഷയം ചര്‍ച്ച ചെയ്യണം എന്ന് ജോര്‍ജ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായത്. നിന്നെ ഞാന്‍ ഇരുത്തിത്തരാമെടാ എന്ന് പിസി ജോര്‍ജ് പറഞ്ഞതിന് പിന്നാലെയാണ് ഗണേഷ് കുമാര്‍ ഇറങ്ങിപ്പോയത്.












Click it and Unblock the Notifications