കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിന്റെ ഭാവി എന്താകും?

Google Oneindia Malayalam News

CPM
ദില്ലി: സംസ്ഥാനത്തെ സംഘടനപ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള സിപിഎമ്മിന്റെ നിര്‍ണായക പോളിറ്റ്ബ്യൂറോ യോഗം വെള്ളിയാഴ്ച നടക്കും. ശനിയും ഞായറുമായി നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗവും പൂര്‍ത്തിയാകുന്നതോടെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരേ പാര്‍ട്ടി എന്ത് നടപടിയെടുക്കുമെന്ന് വ്യക്തമാകും.

കേന്ദ്രകമ്മിറ്റിയില്‍ നിന്നും സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നും വിഎസിനെ മാറ്റണമെന്ന നിലപാടാണ് ഔദ്യോഗികപക്ഷത്തിനുള്ളത്. പക്ഷേ, ഇത്തരത്തിലുള്ള ഏതെങ്കിലും രീതിയിലുള്ള അച്ചടക്ക നടപടിയുണ്ടായാല്‍ വിഎസ് രാജിവെയ്ക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. അത്തരമൊരു നീക്കത്തിനോട് കേന്ദ്രനേതാക്കള്‍ക്ക് അനുകൂലമായ അഭിപ്രായമല്ല ഉളളത്.

വിഎസ് രാജിവെയ്ക്കുന്നതോടെ പാര്‍ട്ടി നേരിടുന്ന വലിയൊരു പ്രതിസന്ധി അവസാനിക്കുമെന്ന വാദമാണ് ചിലര്‍ മുന്നോട്ടുവെയ്ക്കുന്നത്. പക്ഷേ, കേരളത്തിലെ പ്രത്യേക രാഷ്ട്രീയകാലാവസ്ഥ ഇതിന് അനുകൂലമല്ലെന്ന് സീതാറാം യെച്ചൂരിയെ പോലുള്ള നേതാക്കള്‍ കരുതുന്നു.

വിഎസിനെതിരേ ശാസനയോ കേന്ദ്രകമ്മിറ്റിയില്‍ നിന്നുള്ള സസ്‌പെന്‍ഷനോ കൊണ്ടോ പ്രശ്‌നം അവസാനിപ്പിക്കാനായിരിക്കും കേന്ദ്രനേതൃത്വം ശ്രമിക്കുകയെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. ടിപി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പിടിയിലായതും ചര്‍ച്ച ചെയ്‌തേക്കും.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാനുള്ള നീക്കവും യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് കരുതുന്നു. പാര്‍ട്ടിക്കുള്ളിലും ഇടതുമുന്നണിയിലും ഏറെ വിമര്‍ശനങ്ങള്‍ക്കു വിധേയമായ തീരുമാനമായിരുന്നു ഇത്.

English summary
CPM top bosses, meeting in Delhi from Friday to discuss Kerala-specific issues, are likely to take disciplinary action against veteran leader VS Achuthanandan for his "anti-party activities".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X