Get Updates
Get notified of breaking news, exclusive insights, and must-see stories!

നാസിക്: തീവണ്ടികള്‍ കൂട്ടിമുട്ടി, മൂന്നു മരണം

Train Accident
നാസിക്: മുംബൈ-കസാര പാതയില്‍ തീവണ്ടികള്‍ കൂട്ടിമുട്ടി മൂന്നു പേര്‍ മരിച്ചു. 31 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിദര്‍ഭ എക്‌സ്പ്രസും ഒരു ലോക്കല്‍ ട്രെയിനുമാണ് കൂട്ടിമുട്ടിയത്.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലോക്കല്‍ എക്‌സ്പ്രസ് പാളം തെറ്റിയതാണ് അപകടത്തിനു കാരണം. മേഖലയിലെ ട്രെയിന്‍ ഗതാഗതം താറുമാറായിട്ടുണ്ട്. എക്‌സ്പ്രസ് ട്രെയിനിന്റെ ഡ്രൈവര്‍ പാതയിലെ തടസ്സം കണ്ടതിനെ തുടര്‍ന്ന് സഡന്‍ ബ്രെയ്ക്കിട്ടതിനെ തുടര്‍ന്ന് രണ്ടു ബോഗികള്‍ പാളം തെറ്റി.

മെഡിക്കല്‍ സംഘവും മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ഹൗറാ മെയില്‍, കുര്‍ള-പാറ്റ്‌ന, കുശിനഗര്‍ എക്‌സ്പ്രസ്, ദാദര്‍-വാരണാസി എന്നീ ട്രെയിനുകളെല്ലാം തന്നെ റൂട്ട് മാറ്റി വിട്ടിട്ടുണ്ട്.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് റെയില്‍വേ അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും അല്ലാത്തവര്‍ക്ക് 25000 രൂപയും ലഭിക്കും. ഹെല്‍പ്‌ലൈന്‍: നാഗ്പൂര്‍:07122564342, മുംബൈ:02222694040.

മുംബൈയ്ക്കടുത്ത് റെയില്‍വേ ഫ്‌ളൈ ഓവര്‍ തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. എട്ടോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുംബൈയിലെ ശാന്തി നഗര്‍ ഏരിയയിലാണ് സംഭവം. പാലത്തിനടിയിലുണ്ടായിരുന്ന ഒരു ട്രക്ക് പരിപൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. തെക്കന്‍ മുംബൈയെയും നേവി മുംബൈയെയും ബന്ധിപ്പിക്കുന്ന മോണോറെയില്‍ പാതയിലെ ഒരു ഭാഗമാണ് തകര്‍ന്നതെന്ന് റെയില്‍വേ സ്ഥിരീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+