കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പവാര്‍ ഏറെ വിലമതിക്കുന്ന സഹപ്രവര്‍ത്തകന്‍

  • By Nisha Bose
Google Oneindia Malayalam News

Manmohan,
ദില്ലി: കേന്ദ്രമന്ത്രി ശരത് പവാര്‍ തനിക്ക് ഏറെ വിലമതിക്കുന്ന സഹപ്രവര്‍ത്തകനാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. കേന്ദ്രമന്ത്രിസഭയില്‍ നിന്നും പവാര്‍ രാജിക്കൊരുങ്ങുന്നുവെന്ന തരത്തില്‍ വന്ന വാര്‍ത്തകളോട് പ്രതികരിക്കവേയാണ് മന്‍മോഹന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പവാറിന്റെ അറിവും ബുദ്ധിയും പരിചയസമ്പത്തും സര്‍ക്കാരിന് മുതല്‍ക്കൂട്ടാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

എന്‍സിപി തലവന്‍ ശരത് പവാറും പാര്‍ട്ടി അംഗം പ്രഫുല്‍ പട്ടേലും മന്ത്രിസഭയില്‍ നിന്ന് രാജിവച്ചെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പവാറിനെ പിന്തള്ളി ആന്റണിയെ മന്ത്രിസഭയിലെ രണ്ടാമനാക്കിയതിലുള്ള പ്രതിഷേധമാണ് രാജിയ്ക്ക് വഴിയൊരുക്കിയതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

വ്യാഴാഴ്ച നടന്ന ക്യാബിനറ്റ് മീറ്റിങ്ങില്‍ ഇരുവരും പങ്കെടുത്തിരുന്നില്ല. രാഷ്ട്രപതി സ്ഥാനാര്‍ഥിയാവാന്‍ പ്രണാബ് മുഖര്‍ജി ധനമന്ത്രി സ്ഥാനം രാജിവെച്ചതോടെ സീനിയോറിറ്റി അനുസരിച്ച് പവാറിനെയായിരുന്നു രണ്ടാമനാക്കേണ്ടിയിരുന്നത്. എന്നാല്‍ എന്‍സിപിയ്ക്ക് കേവലം ഒന്‍പത് എംപിമാര്‍ മാത്രമേയുള്ളൂവെന്ന കാരണം പറഞ്ഞ് കോണ്‍ഗ്രസ് പവാറിന് മന്ത്രിസഭയിലെ രണ്ടാമന്‍ പദവി നിഷേധിക്കുകയായിരുന്നു. പകരം പ്രതിരോധമന്ത്രി എകെ ആന്റണിയ്ക്കാണ് രണ്ടാമന്‍ പദവി നല്‍കിയത്. ഇതില്‍ എന്‍സിപി അതൃപ്തരായിരുന്നു.

English summary
Manmohan Singh on Friday hailed him as a “very valued colleague” and said his knowledge, wisdom and experience are a “great asset” to his government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X