വീഡിയോ ഗെയിമില്‍ കാളിദേവീയെ അശ്ലീലകഥാപാത്രമാക്കി

ഹിന്ദുമതവിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന വീഡിയോ ഗെയിമിനെതിരെ ലോകമെമ്പാടും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഹിന്ദു സംഘടനകള്‍ക്കൊപ്പം കത്തോലിക്കരും ജൂതരുമടങ്ങുന്ന ഇതര മതസംഘടനകളും പ്രതിഷേധമുയര്‍ത്തിയതോടെ സംഭവം വന്‍വിവാദമായിരിക്കുകയാണ്. ഗെയിം ഉടന്‍ പിന്‍വലിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
അതേസമയം പ്രതിഷേധങ്ങള്‍ വകവയ്ക്കില്ലെന്നാണു കമ്പനി നിലപാട്. വൈവിധ്യമാര്‍ന്നതാണ് ഹിന്ദുമതമെന്നു ഹൈറെസ് സിഒഒ ടോഡ് ഹാരിസ്. ഗെയിമിലുള്ളതു ദൈവങ്ങളുടെ രൂപമെന്നതു വ്യാഖ്യാനമാണ്. അല്ലെന്നും വാദിക്കാം. ഇത്തരം ഒട്ടേറെ രൂപങ്ങളെ ഗെയിമുകളില്‍ ഉള്‍പ്പെടുത്തുമെന്നും ടോഡ് ഹാരിസ് വ്യക്തമാക്കി.
കഴിഞ്ഞ മെയ് മാസത്തില്‍ 'കാളി മാ' എന്ന പേരില്‍ ബിയര്‍ പുറത്തിറക്കിയ അമേരിക്കന്‍ മദ്യക്കമ്പനിയായ ബേണ്‍സൈഡ് ബ്രുവിംഗിന്റെ നടപടിയില്‍ വ്യാപകപ്രതിഷേധമുയര്‍ന്നിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും ശക്തമായ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് ബിയറിന്റെ പേരുമാറ്റാന്‍ കമ്പനി അധികൃതര്‍ തയാറായിരുന്നു.












Click it and Unblock the Notifications