Get Updates
Get notified of breaking news, exclusive insights, and must-see stories!

റെയ്ഡ്: ഹോട്ടല്‍ അടച്ചിട്ട് പ്രതിഷേധിക്കും

Hotel-Food
പാലക്കാട്: സംസ്ഥാനത്തെ ഹോട്ടലുകളില്‍ നടത്തുന്ന വ്യാപക റെയ്ഡ് നടത്തുന്നതിനെതിരെ ഹോട്ടലുടമകളുടെ സംഘടന. റെയ്ഡിന്റെ പേരില്‍ തങ്ങളെ പീഡിപ്പിക്കുകയാണെന്നും ഇതില്‍ പ്രധിഷേധിച്ച് ശനിയാഴ്ച സംസ്ഥാനത്തെ ഹോട്ടലുകള്‍ അടച്ചിടുമെന്നും ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ അറിയിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ ശനിയാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്.

ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പേരില്‍ ഹോട്ടല്‍ ഉടമകളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഈ നില തുടര്‍ന്നാല്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കും.

തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ച വിദ്യാര്‍ഥി മരിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്തൊട്ടാകെയുള്ള ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കിയത്. പരിശോധനയില്‍ പല ഹോട്ടലുകളും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്ന് കണ്ടെത്തിയിരുന്നു.

ഒട്ടേറെ ഹോട്ടലുകളില്‍ നിന്ന് പഴകിയതും കേടായതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. സ്്റ്റാര്‍ ഹോട്ടലുകള്‍ അടക്കമുള്ളവയില്‍ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തത്. റെയ്ഡിനെ തുടര്‍ന്ന് 200 ഓളം ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കുകയും 60ഓളം ഹോട്ടലുകള്‍ പൂട്ടിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+