ഫ്‌ളാറ്റ് കുംഭകോണം, സര്‍ക്കാര്‍ മുട്ടുമടക്കി

2005ല്‍ ഫ്ളാറ്റിന് തീരുമാനിച്ച വിലയോടൊപ്പം എട്ടുശതമാനം പലിശയും കൂട്ടി മൂന്നുമാസത്തിനുള്ളില്‍ ഒറ്റ ഗഡുവായി അടയ്ക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഫ്ളാറ്റ് വാങ്ങിയ മാധ്യമപ്രവര്‍ത്തകരുടെ ആവശ്യം സര്‍ക്കാര്‍ അതേ പോലെ അംഗീകരിക്കുകയായിരുന്നു വേണം കരുതാന്‍.
ഡെക്കാന്‍ ക്രോണിക്കിള്‍ കേരള റസിഡന്റ് എഡിറ്റര്‍ ജോണ്‍ മേരി, കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റര്‍ പി പി ജെയിംസ്, മലയാള മനോരമ ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയം, വീക്ഷണം റസിഡന്റ് എഡിറ്റര്‍ ജെ അജിത് കുമാര്‍ എന്നിവരാണ് ലിസ്റ്റിലെ പ്രബലന്മാര്‍. തിരുവനന്തപുരം ജേര്‍ണലിസ്റ്റ് കോളനിയെ കുറിച്ച് വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകളുമായി ദ സണ്‍ഡേ എക്‌സ്പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ടാണ് തട്ടിപ്പ് വെളിച്ചത്തുകൊണ്ടു വന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മലയാള മനോരമയില്‍ നിന്ന് 11 പേരും രണ്ടാം സ്ഥാനത്തുള്ള മാതൃഭൂമിയില്‍ നിന്ന് അഞ്ചു പേരും ലിസ്റ്റിലുണ്ട്.
മാധ്യമപ്രവര്‍ത്തകനെന്താ കൊമ്പുണ്ടോ? എന്ന ചോദ്യം ഇവിടെ വീണ്ടും പ്രസക്തമാവുകയാണ്. ലോണ്‍ അടയ്ക്കാന്‍ വീഴ്ചവരുത്തിയത് ഒരു സാധാരണക്കാരനാണെങ്കില്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ നികുതി പണം ചെലവഴിക്കുമോ? പത്തുവര്‍ഷത്തിലധികം അടവുകളില്‍ വീഴ്ചവരുത്തിയവര്‍ക്കെതിരേ സര്‍ക്കാര്‍ ഒരു നടപടിയും എടുക്കാത്തതു തന്നെ വിവാദമായിരുന്നു. അതിനു പിറകെയാണ് ഈ എഴുതിതള്ളല്‍. ഇതിനുവേണ്ടി തന്നെയാണ് അവര്‍ അടയ്ക്കാതിരുന്നതും. ഇതിനെ തട്ടിപ്പെന്നല്ലാണ്ട് മറ്റൊരു പേര് പറഞ്ഞ് വിളിക്കാന്‍ പറ്റില്ല.
പ്രകൃതി ദുരന്തങ്ങളും മറ്റും ഉണ്ടാകുമ്പോള്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളാറുണ്ട്. ഇവിടെ പതിനായിരങ്ങള്‍ ശമ്പളം വാങ്ങുന്ന മാധ്യമപ്രവര്‍ത്തകര്‍, അതില്‍ തന്നെ പകുതിയോളം പേര്‍ ഫഌറ്റ് വാടകയ്ക്ക് കൊടുത്ത് പണമുണ്ടാക്കുന്നവര്‍, തിരുവനന്തപുരത്ത് ഒന്നിലധികം വീടുകള്‍ സ്വന്തമായുള്ളവര്‍, പത്രപ്രവര്‍ത്തനം വിട്ട് സര്‍ക്കാര്‍ ജോലിയിലിരിക്കുന്നവര്‍ എന്ത് ന്യായത്തിന്റെ പുറത്താണ് സര്‍ക്കാര്‍ ഇത്തരമൊരു ഔദാര്യം നല്‍കുന്നതെന്ന ചോദ്യം പ്രസക്തമാണ്.












Click it and Unblock the Notifications