Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടി നടപടിയെടുത്താല്‍ വകവെക്കില്ലെന്ന് വിഎസ്

VS Achuthanandan
തിരുവനന്തപുരം: പാര്‍ട്ടി അച്ചടക്ക നടപടിയെടുത്താല്‍ അത് വകവെയ്ക്കുന്നയാളല്ല താനെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെ തനിക്കെതിരെ അച്ചടക്ക നടപടിയെടുക്കേണ്ട കാര്യങ്ങളൊന്നും കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുമെന്ന് കരുതുന്നില്ലെന്നും വി.എസ്.പറഞ്ഞു.

അങ്ങനേയെന്തെങ്കിലും നടപടിയുണ്ടായാല്‍ അതൊന്നും വകവെയ്ക്കുന്നവനല്ല താനെന്ന് നിങ്ങള്‍ക്ക് അറിയാമല്ലൊ എന്നും വി.എസ്. മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. അച്ചടക്ക നടപടിയെ ഭയക്കുന്നുണ്‌ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു വി.എസിന്റെ ഉന്നംവച്ചുള്ള മറുപടി.

തിരുവനന്തപുരം റെയില്‍വെസ്റ്റേഷനില്‍ നടന്ന ഒരു ചടങ്ങ് ഉദ്ഘാടനം ചെയ്തു മടങ്ങവെയാണ് വി.എസ് കുറച്ചുവാക്കുകളില്‍ തന്റെ കടുത്തനിലപാട് വ്യക്തമാക്കിയത്.

കേരളത്തിലെ സംഘടനാപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി ദില്ലിയില്‍ ശനിയാഴ്ച കേന്ദ്രകമ്മിറ്റി യോഗം ചേരാനിരിക്കെയാണ് വി.എസിന്റെ പ്രതികരണമെന്നത് ഏറെ ശ്രദ്ധേയമാണ്. കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനായി പുറപ്പെടുന്നതിന് തൊട്ടു മുമ്പ് സംസ്ഥാനത്തുവെച്ചു തന്നെ വിഎസ്.തന്റെ നിലപാട് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്.

ശനിയാഴ്ച ദില്ലിയില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വി.എസിനെതിരെ കടുത്ത നടപടിയുണ്ടാവുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിയ്ക്കുന്നുണ്ട്. തനിയ്‌ക്കെതിരെ നടപടിയുണ്ടാല്‍ പാര്‍ട്ടി വിടുന്നതടക്കമുള്ള കാര്യം ആലോചിയ്ക്കുമെന്നാണ് ഈ പ്രതികരണത്തിലൂടെ വിഎസ് നടത്തിയതെന്ന് വിലയിരുത്തലുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+