ബാറ്റ്മാന്‍ പ്രദര്‍ശനത്തിനിടെ വെടിവെപ്പ്:14 മരണം

ഡെന്‍വറിനടുത്തുള്ള ഒറോറ മാളിലെ സെഞ്ചുറി തിയറ്ററുനുള്ളിലാണ് വെടിവെപ്പുണ്ടായതെന്ന് കോളറാഡോ പൊലീസ് അറിയിച്ചു. പുതിയ ഹോളിവുഡ് ചിത്രമായ ബാറ്റ്മാന്‍ ഡാര്‍ക്ക് നൈറ്റ് റൈസസിന്റെ പ്രീമിയര്‍ ഷോ നടക്കുന്നതിനിടെയായിരുന്നു സംഭവം. വെള്ളിയാഴ്ച പുലര്‍ച്ചെ 12.30നാണ് വെടിവെയ്പ്പുണ്ടായത്. പത്ത് പേര്‍ സംഭവസ്ഥലത്തും നാല് പേര്‍ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിലുമാണ് മരിച്ചത്.
ഗ്യാസ്മാസ്‌ക്ക് ധരിച്ചെത്തിയ ഒരാള്‍ തലങ്ങുംവിലങ്ങും വെടിവെയ്ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെടിവെപ്പിന് പുറമെ ബോംബ് സ്‌ഫോടനം നടത്തിയതായും ഇവര്‍ പറയുന്നു. സിനിമയിലെ വെടിവെപ്പ് സീന്‍ നടക്കുന്നതിനിടെയാണ് അക്രമി വെടിയുതിര്‍ത്തതെന്ന് മറ്റൊരു ദൃക്സാക്ഷി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്.












Click it and Unblock the Notifications