അച്ചടക്കം ലംഘിച്ചത് പാര്‍ട്ടി സെക്രട്ടറി: വിഎസ്

ടിപി വധത്തില്‍ പാര്‍ട്ടിയിലെ ഒരു ഡസനോളം നേതാക്കള്‍ക്ക് പങ്കുണ്ട്. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ പാര്‍ട്ടിയ്ക്ക് കഴിയില്ല. ടിപി വധത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ നേതാക്കളേയും പാര്‍ട്ടിയില്‍ നിന്ന ്പുറത്താക്കണം. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ പാര്‍ട്ടിയ്‌ക്കൊപ്പം തന്നെ പ്രതീക്ഷിക്കേണ്ടെന്നും വിഎസ് പറഞ്ഞു.
പിബി അംഗം എംഎ ബേബിയാണ് വിഎസിന്റെ പ്രസംഗം ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയത്. അച്ചടക്ക നടപടിയുടെ കാര്യമെല്ലാം കേന്ദ്ര കമ്മിറ്റിക്കുശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പറയുമെന്നായിരുന്നു കേന്ദ്ര കമ്മിറ്റി ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ വിഎസിന്റെ പ്രതികരണം.












Click it and Unblock the Notifications