Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ പെയ്യാന്‍ സര്‍ക്കാരിന്റെ പൂജ; ചെലവ്18 കോടി രൂപ

Karnataka
ബാംഗ്ലൂര്‍: കടുത്ത വരള്‍ച്ചമൂലം വലയുന്ന ജനത്തിന് കാര്യമായ സഹായം ചെയ്യാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനം നേരിടേണ്ടി വന്ന കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ മഴദൈവങ്ങളെ പ്രതീപ്പെടുത്താനൊരുങ്ങുന്നു.

മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താനായി 1718.5 കോടി രൂപ ചെലവില്‍ പ്രത്യേക പൂജ നടത്താന്‍ നിര്‍ദേശിച്ചുള്ള സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. പുതുതായി നിയമിതനായ ദേവസ്വം മന്ത്രി കോട്ട ശ്രീനിവാസ പൂജാരിയാണ് ഇക്കാര്യം അറിയിച്ചത്.

മഴ ലഭിക്കുന്നതിന് ദേവസ്വം വകുപ്പിന് കീഴിലെ 34,000 ക്ഷേത്രങ്ങളില്‍ പൂജ നടത്താനാണ് നിര്‍ദേശം. ജൂലൈ 27 മുതല്‍ ആഗസ്റ്റ് രണ്ട് വരെ നടക്കുന്ന പൂജക്കായി ഓരോ ക്ഷേത്രത്തിനും 5000 രൂപ വീതമാണ് നല്‍കുക. കൂടാതെ െ്രെകസ്തവ മുസ്ലിം പള്ളികളിലുമുണ്ടാകും പ്രത്യേക പ്രാര്‍ഥന.

അതേസമയം, സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഇത്രയും തുക ചെലവഴിച്ച് കുഴല്‍ക്കിണറുകള്‍ കുഴിക്കുകയാണെങ്കില്‍ വരള്‍ച്ച നേരിടുന്ന ഗ്രാമങ്ങളിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പൂജയ്ക്കല്ല, വരള്‍ച്ച ദുരിതാശ്വാസത്തിനാണു പണം ചെലവഴിക്കേണ്ടതെന്ന് ജെഡിഎസ് നേതാവ് എം.സി. നനയ്യ പറഞ്ഞു.

മണ്‍സൂണ്‍ മഴ ലഭിക്കാത്തതിനാല്‍ സംസ്ഥാനത്തെ 175 താലൂക്കുകളില്‍ 150 എണ്ണവും രൂക്ഷമായ വരള്‍ച്ചയുടെ പിടിയിലാണ്. ചൊവ്വാഴ്ച ദല്‍ഹിയിലെത്തി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ സന്ദര്‍ശിച്ച മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍, വരള്‍ച്ച നേരിടുന്നതിന് സംസ്ഥാനത്തിന് 2000 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+